വൈദ്യുതി മോഷണങ്ങളും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങള്‍ അറിയാവുന്നവര്‍ ദയവായി താഴെപ്പറയുന്ന ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ നമ്പരുകളില്‍ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. തിരുവനന്തപുരം- 0471 2472353 കൊല്ലം -0474 2763126 എറണാകുളം-0484 2392179 പത്തനംതിട്ട, ആലപ്പുഴ -0471 2444745/2514443 കോട്ടയം-0481 2340250 തൃശ്ശൂര്‍-0484 2621062 പാലക്കാട് - 0491 2546011 ഇടുക്കി 0486 2235281 കോഴിക്കോട്-0495 2368939 മലപ്പുറം, വയനാട് കണ്ണൂര്‍, 0495 2760601 കാസര്‍ഗോഡ് 04994 255666.

Monday, December 12, 2011

Christmas Star Circuit-2

Multi pattern X’Mas Lamp

 

D.MOHAN KUMAR

Now you can decorate the X’Mas stars with Multi pattern lamps. The circuit of the String LED Lamp can be used to drive four 40 watts incandescent bulbs. The bulbs show the lighting pattern similar to the pattern lighting of the 4 channel string LED. The china make serial lamps circuit gives 8 pattern lighting like Combination, In Wave, Sequential, SLO-GLO, Chasing / Flashing, Slow-Fade, Twinkle/Flash, Steady On patterns etc. The same circuit can be used to drive four 40-60 Watts AC bulbs to decorate X Mas stars.
The circuit is directly connected to AC lines. The circuit board of string LED is directly powered by the 230 volt AC and the chip gets DC through diode rectification and capacitor smoothing. Each string of LED is driven by a high volt SCR and its gate trigger is obtained from the Programmed chip. The most commonly used SCR is PCR 406 which is a high performance planar diffused PNPN device intended for low cost high volume applications. Its peak offset voltage is 400 volts and on state current 0.5 A.
The patterns can be automatic or can be selected through a push switch. The same circuit can directly drive four 40-60 watts bulbs to decorate the Xmas stars. All the eight patterns will be generated in the bulbs giving an elegant display.
How to connect
1.Open the circuit board box and remove the PCB.
2. There will be 5 wires on one side and 2 wires on the opposite side of PCB.
3. The 2 wires are for AC lines (Phase and Neutral).
4. Out of the 5 wires on the other side, 4 wires are for lamps Neutral and the last one for Phase.
5. Remove the wires and solder 4 colored wires for lamps and a Red wire
for Phase. Connect the neutral lines individually and connect the common phase wire to all bulbs as shown.
6. Connect 2 Red wires for Phase and Neutral.
7. Enclose the wired PCB in a shock proof case and connect the Lamps as shown in
the diagram.
8. Connect an AC plug to the wires for Phase and Neutral.
9. Do not use bulbs above 60 watts.
Caution: Shock Hazard!
The circuit is extremely dangerous since its PCB is at mains lethal potential. Do not try the circuit if you are not experienced in handling 230 volt AC. Connect the circuit to AC lines only after enclosing it in a shock proof case. Do not touch or trouble shoot when the circuit is connected to mains.

Christmas Star Circuit-1

  This circuit can be used to construct an attractive Christmas Star. When we switch on this circuit, the brightness of lamp L1 gradually increases. When it reaches the maximum brightness level, the brightness starts decreasing gradually. And when it reaches the minimum brightness level, it again increases automatically. This cycle repeats. The increase and decrease of brightness of bulb L1 depends on the charging and discharging of capacitor C3. When the output of IC1 is high, capacitor C3 starts discharging and consequently the brightness of lamp L1 decreases. IC2 is an opto-isolator whereas IC1 is configured as an astable multivibrator. The frequency of IC1 can be changed by varying the value of resistor R2 or the value of capacitor C1. Remember that when you vary the frequency of IC1, you should also vary the values of resistors R3 and R4 correspondingly for better performance. The minimum brightness level of lamp L1 can be changed by adjusting potentiometer VR1. If the brightness of the lamp L1 does not reach a reasonable brightness level, or if the lamp seems to remain in maximum brightness level (watch for a minute), increase the in-circuit resistance of potmeter VR1. If in-circuit resistance of potmeter VR1 is too high, the lamp may flicker in its minimum brightness region, or the lamp may remain in �off� state for a long time. In such cases, decrease the resistance of potmeter VR1 till the brightness of lamp L1 smoothly increases and decreases. When supply voltage varies, you have to adjust potmeter VR1 as stated above, for proper performance of the circuit. A triac such as BT136 can be used in place of the SCR in this circuit. Caution: While adjusting potmeter VR1, care should be taken to avoid electrical shock

ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടിവരും


പുറത്തുനിന്ന് വൈദ്യുതി കിട്ടാതെവന്നാല്‍ ലോഡ്‌ഷെഡ്ഡിങ്ങ് - മന്ത്രി ആര്യാടന്‍


കോഴിക്കോട്:കേന്ദ്രപൂളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വൈദ്യുതി അധികവിലയ്ക്ക് വാങ്ങിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ്ങും പവര്‍ക്കട്ടും ഒഴിവാക്കുന്നതെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പുറത്തുനിന്ന് വൈദ്യുതി കിട്ടാതെവന്നാല്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടിവരും-കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി 60 ശതമാനം പുറത്തുനിന്ന് വാങ്ങിക്കുന്നതാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ 30 ലക്ഷം പേരുടെ ജീവന് സംരക്ഷണം നല്‍കാന്‍ ഇടുക്കി ഡാം പൊളിക്കേണ്ടിവന്നാല്‍ അതിന് സര്‍ക്കാര്‍ മടിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരും: ആര്യാടന്‍

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരും: ആര്യാടന്‍
കേരളത്തില്‍ വൈദ്യുത നിരക്ക് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് വൈദ്യുതിനിരക്ക് കുറച്ചുട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളത്. കെ എസ് ഇ ബി പ്രവര്‍ത്തിക്കുന്നത് പ്രതിമാസം 75 കോടി രൂപ നഷ്ടത്തിലാണെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നഷ്ടത്തില്‍ കെ എസ് ഇ ബി ക്ക് മുന്നോട്ട് പോകാനാകില്ല. എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനമെടുത്തില്ല. മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക- മന്ത്രി ആര്യാടന്‍പറഞ്ഞു.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഒരു പ്രാവശ്യം പോലും വൈദ്യുതനിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍,  നിരക്ക് വര്‍ധിപ്പിച്ചാല്‍ അത് യു ഡി ഫിനെതിരെ ജനവികാരത്തിന് കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Tuesday, December 6, 2011

കൂട്ടധര്‍ണ്ണ

കെ എസ് ഇ ബി ഡെപ്യൂട്ടി

ചീഫ് എഞ്ചിനീയറുടെ ഓഫീസിനു

മുന്നില്‍ കൂട്ടധര്‍ണ്ണ

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : അനധികൃത വയറിംഗ് ശാശ്വതമായി നിര്‍ത്തലാക്കുക, വര്‍ക്ക് രജിസ്റ്റര്‍ സുതാര്യമായി മുഴുവന്‍ സെക്ഷന്‍ ഓഫീസുകളിലും നടപ്പില്‍ വരുത്തുക, വീഴ്ച വരുത്തുന്ന വയര്‍മാന്‍മാരുടെ ലൈസന്‍സ് പുതുക്കാതിരിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ കെ എസ് ഇ ബി കാസര്‍കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിനു മുന്നില്‍ കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ രാജപ്പന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പി വി രാഘവന്‍ അധ്യക്ഷത വഹിച്ചു. കൊട്ടോടി നാരായണന്‍, കെ ഭാസ്‌ക്കരന്‍, പി വി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ ജഗദീഷ് സ്വാഗതം പറഞ്ഞു.
 
കാസര്‍കോഡ് വാര്‍ത്തയില്‍നിന്നും

Sunday, September 18, 2011


വര്‍ക്ക് രജിസ്റ്ററില്ല; മെയ്യനങ്ങാതെ കൂലിവാങ്ങാന്‍ കോണ്‍ട്രാക്ടര്‍മാര്‍       
 
 
 
 



കൊല്ലം: പുതിയ വൈദ്യുതി കണക്ഷനെടുക്കുമ്പോള്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസുകളില്‍ കൊടുക്കുന്ന രേഖകള്‍ക്കൊപ്പം എഴുതി സൂക്ഷിക്കേണ്ടവര്‍ക്ക് രജിസ്റ്ററിന് പേപ്പറിന്റെ പോലും വിലയില്ല. ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ബോര്‍ഡിന് വന്‍ധനനഷ്ടമാണ് ഉണ്ടാകുന്നത്. 
ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സ് എടുക്കുന്നവര്‍ നിയമപ്രകാരം വ്യവസ്ഥ ചെയ്യുന്നവര്‍ക്ക് രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. അഥവാ ആരെങ്കിലും സൂക്ഷിക്കുന്നുണ്ടെങ്കില്‍ തന്നെ സമയാസമയങ്ങളില്‍ ബന്ധപ്പെട്ട സെക്ഷന്‍ ഉദ്യോഗസ്ഥന്‍മാര്‍ വര്‍ക്ക് രജിസ്റ്റര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല.
വര്‍ക്ക് രജിസ്റ്റര്‍ സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണമെന്ന് 2007ല്‍ സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് ഉത്തരവ് ഇറക്കിയതാണ്. എന്നാല്‍ ഇത് ലംഘിക്കുന്നതോടെ ഇല്ലാത്ത ജോലിയുടെ പേരില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ പണം തട്ടാമെന്ന സ്ഥിതിവിശേഷമാണ്. ഒരു ഏരിയയില്‍ കോണ്‍ട്രാക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ നടക്കുമ്പോള്‍ കോണ്‍ട്രാക്ടറും ഉപഭോക്താക്കളും വര്‍ക്ക് രജിസ്റ്ററില്‍ ഒപ്പിട്ട് വേണം ബന്ധപ്പെട്ട അധികാരികളുടെ മുന്നില്‍ ഹാജരാക്കാന്‍. വര്‍ക്ക് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഓരോ സെക്ഷന്‍ ഓഫീസ് പരിധിയിലും ഏതൊക്കെ കോണ്‍ട്രാക്ടര്‍മാരുടെ നേതൃത്വത്തില്‍ എന്തൊക്കെ പണികള്‍ നടന്നു എന്ന് വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാനാവും. ജില്ലയില്‍ നിലവില്‍ 55 സെക്ഷന്‍ ഓഫീസുകളാണ് ഉള്ളത്. അതില്‍ ഒരു സെക്ഷന്‍ ഓഫീസില്‍ പോലും വര്‍ക്ക്‌രജിസ്റ്റര്‍ പരിശോധന നടക്കുന്നില്ലെന്ന പരാതിയുമായി കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. 
നേരത്തെ ലൈസന്‍സ് എടുത്ത കോണ്‍ട്രാക്ടര്‍മാരല്ല ഇപ്പോള്‍ പലയിടത്തും പണി ചെയ്യിക്കുന്നതും. ഇത് സംബന്ധിച്ച പരിശോധനകളും നടക്കുന്നില്ല. ഒപ്പിട്ട് കൊടുത്ത്  ആര്‍ക്കും പണം വാങ്ങാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. പുതിയ വീടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലും യാതൊരുവിധ നിയമവശങ്ങളും പാലിക്കുന്നില്ല.
ഇലക്ട്രിക്കല്‍ മേഖലയില്‍ അംഗീകൃത ലൈസന്‍സുള്ള 2500ഓളം അംഗീകൃത വയര്‍മാന്‍മാരാണ് ജില്ലയിലുള്ളത്. കാലാകാലങ്ങളില്‍ ഫീസ് അടച്ച് ലൈസന്‍സ് പുതുക്കുന്ന അംഗീകൃത വയര്‍മാന്‍മാര്‍ക്ക് യാതൊരുവിധ ജോലി സംരക്ഷണവും ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വ്യാജ കോണ്‍ട്രാക്ടര്‍മാരുടെ കടന്നുവരവോടെ ഇലക്ട്രിക്കല്‍ മേഖലയിലെ വയറിംഗ്, പ്ലമ്പിംഗ് മേഖലയില്‍ വ്യാപകമായ പരാതികളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മതിയായ പരിചയമില്ലാത്തവരെകൊണ്ട് പണികള്‍ പൂര്‍ത്തിയാക്കി അധികൃതരുടെ കണ്ണില്‍ പൊടിയിടുകയാണ് ഇത്തരം കോണ്‍ട്രാക്ടര്‍മാര്‍ ചെയ്യുന്നത്.
കോണ്‍ട്രാക്ടര്‍മാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് വീഴ്ച വരുത്തിയാല്‍ നിയമപരമായ നടപടി സ്വീകരിക്കാനോ പ്രാരംഭ ഘട്ടമെന്ന നിലയില്‍ വര്‍ക്ക് രജിസ്റ്റര്‍ പോലും പരിശോധിക്കാത്തതിനാല്‍ ബോര്‍ഡിന് ധനനഷ്ടവും വൈദ്യുതി നഷ്ടവും പതിവായിരിക്കുകയാണ്. 
ഇന്‍സ്ട്രക്ടര്‍മാരും ഇലക്ട്രിസിറ്റി ബോര്‍ഡും കൃത്യസമയങ്ങളില്‍ വര്‍ക്ക് രജിസ്റ്റര്‍ ഹാജരാക്കി കോണ്‍ട്രാക്ടറും ഉപഭോക്താക്കളും ഒപ്പിട്ടതിന് ശേഷം ബോര്‍ഡ് സെക്ഷന്‍ എഞ്ചിനീയര്‍മാര്‍ ഇത് പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ ഇതിന് പരിഹാരമാകൂ. വിദേശത്തുള്ളവരുടെ ലൈസന്‍സുകള്‍ ഉപയോഗിച്ച് ഇലക്ട്രിക്കല്‍ പണി നടത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇവരുടെ ആധികാരികത സംബന്ധിച്ച് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ വരുത്തുന്ന അലംഭാവവും നിയമം നടപ്പിലാക്കാനുള്ള ഗീകൃത വയര്‍മാന്‍മാരുടെ ജോലിക്ക് ഭീഷണി ഉയര്‍ത്തുകയാണ്.