വൈദ്യുതി മോഷണങ്ങളും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങള്‍ അറിയാവുന്നവര്‍ ദയവായി താഴെപ്പറയുന്ന ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ നമ്പരുകളില്‍ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. തിരുവനന്തപുരം- 0471 2472353 കൊല്ലം -0474 2763126 എറണാകുളം-0484 2392179 പത്തനംതിട്ട, ആലപ്പുഴ -0471 2444745/2514443 കോട്ടയം-0481 2340250 തൃശ്ശൂര്‍-0484 2621062 പാലക്കാട് - 0491 2546011 ഇടുക്കി 0486 2235281 കോഴിക്കോട്-0495 2368939 മലപ്പുറം, വയനാട് കണ്ണൂര്‍, 0495 2760601 കാസര്‍ഗോഡ് 04994 255666.

Sunday, May 5, 2013

പുതിയ കറന്റ് ബില്ല് വരുമ്പോള്‍ ഷോക്കടിയ്ക്കും



പുതിയ കറന്റ് ബില്ല് വരുമ്പോള്‍ ഷോക്കടിയ്ക്കും 
 
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 0-40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് യൂണിറ്റിന് 1.50 രൂപയായിരിക്കും പുതിയ നിരക്ക്. 41-80 യൂണിറ്റ് വരെ 1.90 രൂപയും 80-120 യൂണിറ്റ് വരെ 2.20 രൂപയും 121-150 യൂണിറ്റ് വരെ 2.40 രൂപയും 151-200 യൂണിറ്റ് വരെ 3.10 രൂപയും 201-300 യൂണിറ്റ് വരെ 3.50 രൂപയും 301-500 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് 4.60 രൂപയും നല്‍കണം.
500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഓരോ യൂണിറ്റിനും 6.50 രൂപ നല്‍കണം. വൈദ്യുതിയുടെ അമിത ഉപയോഗം തടയാനാണ് 500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഉയര്‍ന്ന വില നിശ്ചയിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ യൂണിറ്റിന് 5. 89 രൂപ ഈടാക്കാനാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇവര്‍ക്ക് ഫ്‌ളാറ്റ് റേറ്റ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ 24,000 ഉപഭോക്താക്കള്‍ മാത്രമേയുള്ളൂ.
സംസ്ഥാന റെഗുലേറ്ററി കമീഷനാണ് വൈദ്യുതി നിരക്ക് കൂട്ടിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കമീഷന്‍ യോഗമാണ് നിരക്ക് വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉപയോക്താക്കളില്‍നിന്ന് സ്ഥിരംനിരക്കും ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നത്. നിരക്ക് വര്‍ധനവിന് ജൂലൈ 1മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.
സിംഗിള്‍ ഫേസ് കണക്ഷനുകള്‍ക്ക് 20 രൂപയും ത്രിഫേസ് കണക്ഷനുകള്‍ക്ക് 60 രൂപയും ഫിക്‌സഡ് ചാര്‍ജ് ഈടാക്കും. 30,000 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും. സ്ലാബ് കണക്കാക്കാതെ മുഴുവന്‍ ഉപയോഗത്തിനും ഇതേ നിരക്കാണ് ഏര്‍പ്പെടുത്തുക.85 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണ് കേരളത്തിലുള്ളത്. ഇതില്‍ മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നത് 28 ലക്ഷം പേരാണ്. ഇവരൊഴികെയുള്ളവര്‍ മാസം ഫിക്‌സഡ് ചാര്‍ജ് നല്‍കേണ്ടിവരും.30000 യൂണിറ്റിന് മുകളില്‍ ഉപഭോഗമുള്ള വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും.മുന്‍പുള്ള നിരക്ക് അനുസരിച്ച് 300 യൂണിറ്റിനു മീറ്റര്‍ ചാര്‍ജും ഫിക്സ്ഡ് ചാര്‍ജും ഒഴിവാക്കിയാല്‍ 1342 രൂപയാണ്
അടയ്ക്കെണ്ടി യിരുന്നത്.ഇതില്‍ 1220 രൂപയാണ് കരണ്ട് ചാര്‍ജ്‌.ഡ്യൂട്ടി 122 രൂപയും.301 യൂനിട്ടായാല്‍ 7 രൂപ കൂട്ടി 1349 രൂപ നല്‍കിയാല്‍ മതിയായിരുന്നു.എന്നാല്‍ പുതിയ നിരക്കില്‍ 300 യൂണിറ്റ് വരെ മാത്രമാണ് സ്ലാബ് .
1 to 80 unit rs 2.20
81 to 120 unit rs3.00 
121 to 150 unit rs 3.80
151 to 200 unit rs 5.30
201 to 300 unit rs 6.50
 ഈ നിരക്കില്‍ 1325+ഡ്യൂട്ടി 133 രൂപ ചേര്‍ത്തു 1458 രൂപയാകും എന്നാല്‍ 301 യൂണിട്ടായാല്‍ ആദ്യം മുതല്‍ എല്ലാ യൂണിറ്റിനും 5 രൂപ വീതം നല്‍കണം  അപ്പോള്‍ 301 യൂണിറ്റിനു 1505+151 രൂപ ഡ്യൂട്ടിയും അടക്കം 1656 രൂപയാകും മീറ്റര്‍ ചാര്‍ജും ,ഫിക്സ്ഡ് ചാര്‍ജും പുറമേ .400 യൂണിറ്റ് വരെ 5.00 രൂപ,401 യൂണിറ്റ് ആയാല്‍ എല്ലാ യൂണിറ്റിനും 5.50 രൂപയാകും അതായത്‌ 401യൂനിട്ടായാല്‍ 205 രൂപ അധികം നല്‍കേണ്ടി വരും

വരുന്നു,കരണ്ടിനൊരു കാവല്‍ക്കാരന്‍

 വരുന്നു,കരണ്ടിനൊരു കാവല്‍ക്കാരന്‍
  വൈദ്യുതി ചാര്‍ജ് വര്‍ധന, സര്‍ ചാര്‍ജ്, സെസ്, നികുതി…. ലൈറ്റിട്ടാല്‍ കൈപൊള്ളുന്ന അവസ്ഥയാണ്. ഇതിനൊക്കെ പുറമേ, കേരളത്തിലോ മറ്റോ ആണെങ്കിലല്‍ വൈദ്യുതക്ഷാമമെന്നു സര്‍ക്കാരിന്റെ നിലവിളി, വല്ലയിടത്തുനിന്നും വാങ്ങാമെന്നു വച്ചാല്‍ ഖജനാവില്‍ കാശില്ലെന്നു പരിദേവനം. അവിടെയൊക്കെ അങ്ങനെയാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റഡിയില്‍നിന്നുമൊക്കെ കാശു കൊടുത്ത കറന്റ് വാങ്ങിയാണത്രെ കേരള സര്‍ക്കാര്‍ മലയാളികളെ വെളിച്ചം കാണിക്കുന്നത്. ഇങ്ങനെ വാങ്ങാന്‍ മറ്റുള്ളവരുടെ കൈയില്‍ എപ്പോഴും കറന്റ് കാണണമെന്നൊന്നുമില്ലല്ലോ. അങ്ങനെ കിട്ടാതെ വന്നാലോ, ഫലം ഇരുട്ടെന്നാണു ഭീഷണി. കറന്റില്ലാതെ ജീവിക്കാനും വയ്യ. എന്തു ചെയ്യാന്‍!
ഇന്‍വര്‍ട്ടര്‍ വച്ചാണ് അവിടെ കാര്യങ്ങള്‍ പലയിടത്തും നടക്കുന്നത്.ഫുള്‍ടൈം കറന്റ് വേണമെങ്കില്‍ ഇന്‍വര്‍ട്ടറോ ജനറേറ്ററോ മാത്രമാണു ശരണം. എന്നുവച്ച് കറന്റ് ചാര്‍ജ് കുറയുമോ, അതുമില്ല. അവിടെ അതാണു പ്രശ്‌നമെങ്കില്‍ ആഗോള തലത്തില്‍ കൂടുതല്‍ സീരിയസായ മറ്റു പല പ്രശ്‌നങ്ങളുമുണ്ട്.
കറന്റടിക്കുന്ന കറന്റ് ബില്ലില്‍നിന്നും, ഊര്‍ജ പ്രതിസന്ധിയില്‍നിന്നും, ആഗോള തപനത്തില്‍നിന്നുമെല്ലാം മുക്തി എന്ന വാഗ്ദാനവുമായാണ് ഇപ്പോള്‍ ഇന്റല്‍ വരുന്നത്. എനര്‍ജി മാനെജ്‌മെന്റ് വ്യക്തിഗതമാക്കിക്കൂടേ എന്നൊരു ചോദ്യം ഉന്നയിക്കപ്പെട്ടു, ചൈനയിലെ ബീജിങ്ങില്‍ നടന്ന ഇന്റലിന്റെ ഡെവലപ്പര്‍ ഫോറത്തിനിടെ. അതിനൊരുത്തരവും കരുതിവച്ചുകൊണ്ടു തന്നെയായിരുന്നു ചീഫ് ടെക്‌നോളജി ഓഫിസര്‍ ജസ്റ്റിന്‍ റാറ്റ്‌നറുടെ ചോദ്യം.
കംപ്യൂട്ടിങ് വമ്പന്‍ വ്യവസായികളുടെ കൈകളില്‍നിന്നു സാധാരണ ഉപയോക്താക്കളുടെ പെഴ്‌സിനിണങ്ങും വിധം അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു കഴിഞ്ഞു. ലോകത്താകെയുള്ള ഊര്‍ജ ഉപയോഗത്തിന്റെ രണ്ടു ശതമാനം മാത്രമാണ് ഇപ്പോള്‍ കംപ്യൂട്ടറുകളിലൂടെയും അനുബന്ധ ഉപകരണങ്ങളിലൂടെയും ഉണ്ടാകുന്നത്. എങ്കിലും ഐടി മേഖലയിലെങ്കിലും ഊര്‍ജ ഉപയോഗം പകുതിയാക്കാന്‍ കഴിഞ്ഞാല്‍ ആഗോള തലത്തില്‍ ഒരു ശതമാനം ലാഭമാകില്ലേ എന്നാണ് റാറ്റ്‌നര്‍ ആമുഖമായി ചോദിച്ചത്. ഇതേ രീതി വീടുകളിലേക്കു കൂടി വ്യാപിപ്പിച്ചാല്‍ ഫലം കൂടുതല്‍ മെച്ചമായിരിക്കില്ലേ എന്നതാണ് ചോദ്യത്തിലെ കൂടുതല്‍ പ്രസ്‌ക്തമായ ഭാഗം.
യുഎസില്‍ ആകെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 35 ശതമാനവും ഉപയോഗിക്കപ്പെടുന്നത് ഏകദേശം 11.3 കോടി വീടുകളിലായാണ്. ഇത്രയും വീടുകളില്‍ ഊര്‍ജം ലാഭിക്കാനുള്ള സംവിധാനമുണ്ടായാല്‍ തന്നെ അതുകൊണ്ടു ലോകത്തിനുണ്ടാകുന്ന നേട്ടവും ലാഭവും അവിശ്വസനീയമായിരിക്കും. ആഗോള തപനം എന്ന പ്രതിഭാസത്തിന് അക്ഷരാര്‍ഥത്തില്‍ അന്ത്യം കുറിക്കാന്‍ തന്നെ അതുകൊണ്ടു സാധിച്ചേക്കുമെന്നാണ് റാറ്റ്‌നറുടെ ശുഭപ്രതീക്ഷ.
പ്രതീക്ഷകളുടെ പ്രതിരൂപമെന്ന പോലെ ഒരു ചെറിയ ഉപകരണം കൂടി ഇന്റല്‍ ആ ഫോറത്തില്‍ അവതരിപ്പിച്ചു. ചെറിയൊരു സെന്‍സറായിരുന്നു അത്. ഭിത്തിയില്‍ സ്ഥാപിച്ച ഔട്ട്‌ലെറ്റില്‍ പ്ലഗ് ചെയ്യാവുന്ന, സീറോ വാട്ട് ബള്‍ബിനോളം മാത്രം വലുപ്പം വരുന്ന ഒരുപകരണം. പ്ലഗ് ചെയ്തു കഴിഞ്ഞാല്‍, വീട്ടിലെ മുഴുവന്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുമായി ഈ സെന്‍സര്‍ വയര്‍ലെസ് കണക്ഷന്‍ സ്ഥാപിക്കും. ഓരോ ഉപകരണവും ചെലവാക്കുന്ന വൈദ്യുതി, വോള്‍ട്ടെജ് കണക്കില്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുകയും ചെയ്യും.
സെന്‍സറിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ വേളയില്‍ ഒരു ടോസ്റ്റര്‍, മൈക്രൊവേവ് അവന്‍, റെഫ്രിജറേറ്റര്‍ എന്നിവയുടെ വൈദ്യുതി ഉപയോഗമാണു കൃത്യമായി രേഖപ്പെടുത്തി കാണിച്ചത്. സെന്‍സറില്‍നിന്നുള്ള വിവരം അടുത്തുള്ള കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞു. ഓരോ ഉപകരണവുമായും ബന്ധപ്പെട്ട ഐക്കണുകളും അവ ഉപയോഗിക്കുന്ന വൈദ്യുതിയും മോനിറ്ററില്‍ ദൃശ്യമാകും.
എത്രമാത്രം ഊര്‍ജം തങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്നും അതെങ്ങനെ കുറയ്ക്കാന്‍ കഴിയും എന്നും അറിയാന്‍ ഉപയോക്താക്കള്‍ ഇപ്പോള്‍ കൂടുതലായി താത്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് ഇന്റല്‍ നടത്തിയ സര്‍വെയില്‍ വ്യക്തമായത്. ഇതിന്റെ ഫലമാണ് വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ സെന്‍സറുകള്‍ ഉത്പാദിപ്പിക്കാനുള്ള നീക്കം.
സെന്‍സറിനൊപ്പം ഒരു എനര്‍ജി പാനല്‍ കൂടി വിപണിയിലെത്തും. പുതിയ ആപ്പിള്‍ ഐ പാഡ് പോലെ തോന്നിക്കുന്ന ഒരു ടച്ച് പാഡ് ആയിരിക്കും ഇത്. ഊര്‍ജ ഉപയോഗം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ് എനര്‍ജി പാനലിന്റെ ജോലി. വിവിധ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഏറ്റവും പറ്റിയ സമയം പറഞ്ഞു തരുന്ന ഡൈനമിക് ക്ലോക്ക് ഇക്കൂട്ടത്തിലൊന്നു മാത്രം.
അനാവശ്യമായി കറന്റ് കുടിച്ചുകൊണ്ടിരിക്കുന്ന ഉപകരണങ്ങളെ കൈയോടെ പിടിക്കാം. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഊര്‍ജം പാഴാകുന്നുണ്ടെങ്കില്‍ കണ്ടെത്താം. വെറുതേ കത്തിക്കൊണ്ടിരിക്കുന്ന ബള്‍ബുകളും, കാര്യമില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനുകളും എവിടെയെന്നു വരെ പറഞ്ഞു തരും ഈ പാനല്‍. വൈദ്യുതി ക്ഷാമം പരിഹരിക്കാം, ഒപ്പം, ഷോക്കടിപ്പിക്കുന്ന കറന്റ് ബില്ലും കുറയ്ക്കാം.
സെന്‍സറും പാനലും ചേര്‍ന്ന പാക്കെജ് ഈ വര്‍ഷം അവസാനിക്കും മുന്‍പ് വിപണിയിലിറക്കാമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ. യുഎസില്‍ വീടുകളിലെ മാത്രം വൈദ്യുതി ഉപയോഗം 15 മുതല്‍ 31 ശതമാനം വരെ കുറയ്ക്കാന്‍ ഇതുകൊണ്ടു സാധിക്കുമെന്നാണു കമ്പനി കണക്കുകൂട്ടുന്നത്. കറന്റ് ചാര്‍ജ് ഇനത്തില്‍ ഇതുകൊണ്ടുണ്ടാകുന്ന പ്രതിവര്‍ഷ ലാഭം 470 ഡോളര്‍.
ഇന്റലിന്റെ ലക്ഷ്യം പൂര്‍ണമായും വ്യാവസായികമായിരിക്കാം. പക്ഷേ, അതു കുടുംബങ്ങള്‍ക്കും രാജ്യത്തിനും ലോകത്തിനാകെത്തന്നെയും ഗുണകരമാകുമെങ്കില്‍, അതു കച്ചവടമായാലും കുറ്റപ്പെടുത്തുന്നതെങ്ങനെ! ഇതൊക്കെയായാലും, ഇപ്പറഞ്ഞ സെന്‍സര്‍ പ്രവര്‍ത്തിക്കാന്‍ കറന്റ് എത്ര വേണമെന്നു മാത്രം ഇന്റല്‍ ഒട്ടു പറഞ്ഞതുമില്ല.