ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് വൈദ്യുതിനിരക്ക് കുറച്ചുട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളത്. കെ എസ് ഇ ബി പ്രവര്‍ത്തിക്കുന്നത് പ്രതിമാസം 75 കോടി രൂപ നഷ്ടത്തിലാണെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നഷ്ടത്തില്‍ കെ എസ് ഇ ബി ക്ക് മുന്നോട്ട് പോകാനാകില്ല. എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനമെടുത്തില്ല. മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക- മന്ത്രി ആര്യാടന്‍പറഞ്ഞു.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഒരു പ്രാവശ്യം പോലും വൈദ്യുതനിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍, നിരക്ക് വര്‍ധിപ്പിച്ചാല്‍ അത് യു ഡി ഫിനെതിരെ ജനവികാരത്തിന് കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
No comments:
Post a Comment