പുറത്തുനിന്ന് വൈദ്യുതി കിട്ടാതെവന്നാല്‍ ലോഡ്‌ഷെഡ്ഡിങ്ങ് - മന്ത്രി ആര്യാടന്‍
കോഴിക്കോട്:കേന്ദ്രപൂളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വൈദ്യുതി അധികവിലയ്ക്ക് വാങ്ങിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ്ങും പവര്‍ക്കട്ടും ഒഴിവാക്കുന്നതെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പുറത്തുനിന്ന് വൈദ്യുതി കിട്ടാതെവന്നാല്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടിവരും-കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി 60 ശതമാനം പുറത്തുനിന്ന് വാങ്ങിക്കുന്നതാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ 30 ലക്ഷം പേരുടെ ജീവന് സംരക്ഷണം നല്‍കാന്‍ ഇടുക്കി ഡാം പൊളിക്കേണ്ടിവന്നാല്‍ അതിന് സര്‍ക്കാര്‍ മടിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

No comments:
Post a Comment