വൈദ്യുതി മോഷണങ്ങളും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങള്‍ അറിയാവുന്നവര്‍ ദയവായി താഴെപ്പറയുന്ന ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ നമ്പരുകളില്‍ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. തിരുവനന്തപുരം- 0471 2472353 കൊല്ലം -0474 2763126 എറണാകുളം-0484 2392179 പത്തനംതിട്ട, ആലപ്പുഴ -0471 2444745/2514443 കോട്ടയം-0481 2340250 തൃശ്ശൂര്‍-0484 2621062 പാലക്കാട് - 0491 2546011 ഇടുക്കി 0486 2235281 കോഴിക്കോട്-0495 2368939 മലപ്പുറം, വയനാട് കണ്ണൂര്‍, 0495 2760601 കാസര്‍ഗോഡ് 04994 255666.
Showing posts with label കൌതുക വാര്‍ത്ത്കള്‍. Show all posts
Showing posts with label കൌതുക വാര്‍ത്ത്കള്‍. Show all posts

Sunday, September 18, 2011

പെയിന്റടിച്ചാല്‍ കറണ്ട്


വൈദ്യുതി നല്‍കുന്ന പെയിന്റും 

 


വീടിനു നിറം നല്‍കുന്ന പെയിന്റ് ഭാവിയില്‍ വൈദ്യുതിയും നല്‍കുമെന്നാണ് ഒരു വിദ്യാര്‍ഥിയുടെ അവകാശവാദം. അവര്‍ കണ്ടെത്തിയ പെയിന്റിന്റെ ബലത്തിലാണ് ഈ വെളിപ്പെടുത്തല്‍. കെട്ടിടങ്ങള്‍ക്കു മുകളിലും മറ്റും ഉറപ്പിച്ചിരുന്ന വലിയ ലോഹ ഫ്രെയിമിലുള്ള പരമ്പരാഗത സോളാര്‍ പാനലുകളുടെ കഥകഴിച്ചേക്കാവുന്നതാണ് കണ്ടെത്തല്‍.  സൗരോര്‍ജ ഉല്‍പാദന രംഗത്തെ ചെലവുകുറയ്ക്കാനും കണ്ടെത്തല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (സിഎസ്‌ഐആര്‍ഒ) സഹായത്തോടെ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ പിച്ച്ഡി വിദ്യാര്‍ഥിയായ ബ്രന്റന്‍ മക്‌ഡോണാള്‍ഡ് നടത്തിയ ഗവേഷണങ്ങളാണ് ഫലം കണ്ടിരിക്കുന്നത്.  നാനോക്രിസ്റ്റലുകളാല്‍ നിര്‍മിച്ച കുഞ്ഞു സോളാര്‍ പാനലുകളാണ് ഈ പെയിന്റിന്റെ ഊര്‍ജോല്‍പാദന രഹസ്യം.  ലോഹം, പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങി ഏതുതരം പ്രതലത്തിലും പെയിന്റടിക്കാം.
അപ്പോള്‍പ്പിന്നെ മേല്‍ക്കൂരയില്‍ നിന്നു മാത്രമല്ല,  ഇത്തരം പെയിന്റടിച്ചാല്‍ ജനലും വാതിലും ചുവരുമെല്ലാം വൈദ്യുതി വരുന്ന വഴികളായി മാറും. ലോഹ ഫ്രെയിമുകളും സിലിക്കണ്‍ അടിസ്ഥാനമായ പാനലുകളും ഉള്‍പ്പെട്ട പരമ്പരാഗത സോളാര്‍ പാനല്‍ സംവിധാനത്തേക്കള്‍ ഏറെ ചെലവുകുറഞ്ഞും ഫലപ്രദമായും സൗരോര്‍ജത്തെ വൈദ്യുതിയാക്കാന്‍ പെയിന്റടി വിദ്യകൊണ്ടു കഴിയുമെന്നാണ് മക്‌ഡോണാള്‍ഡിന്റെ അവകാശവാദം.
ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള സോളാര്‍ സെല്ലുകളുടെ മൂന്നിലൊന്ന് വിലയില്‍ ഇവ ലഭ്യമാക്കാനാവുമെന്നാണു പ്രതീക്ഷ. അഞ്ചു വര്‍ഷത്തിനകം മാര്‍ക്കറ്റില്‍ ഇവയെ എത്തിക്കാനാവുമെന്നും മക്‌ഡോണാള്‍ഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് സൗരോര്‍ജ പാനലിന്റെ സവിശേഷതകള്‍ നല്‍കാന്‍ ഓസ്‌ട്രേലിയയിലെ സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ ഡെസോള്‍ ടാറ്റാ സ്റ്റീലുമായി ചേര്‍ന്നൊരു പദ്ധതിക്കും തുടക്കമായിക്കഴിഞ്ഞു.  ഊര്‍ജ പര്യാപ്തതയുള്ള വീടുകളുടെ പിറവിക്ക് ഈ നീക്കവും സുപ്രധാന വഴിത്തിരിവായേക്കും.

കുളിച്ചാല്‍ കരണ്ടുണ്ടാകും

'കുളിവെളള'ത്തില്‍ നിന്ന്‌ വൈദ്യുതി.


കുളിക്കുമ്പോള്‍ ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവര്‍ ചുരുക്കം. ഇനി പാട്ടു പാടി ബുദ്ധിമുട്ടണമെന്നില്ല. ഷവറിലെ ജലപ്രവാഹത്തില്‍ നിന്ന്‌ ലഭിക്കുന്ന ഊര്‍ജം വൈദ്യുതിയാക്കി മാറ്റുന്ന സംവിധാനം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ റേഡിയോയും പ്രവര്‍ത്തിപ്പിച്ചാണ്‌ വിവിയന്‍ ബ്ലിക്‌ ശ്രദ്ധേയനാകുന്നത്‌ . ഷവര്‍ മാത്രമല്ല, വാഷിംഗ്‌ മെഷീന്‍ , ടാപ്പുകള്‍ എന്നിങ്ങനെ ജലപ്രവാഹം ഉള്ള ഏതു പൈപ്പിലും ഈ ഉപകരണം ഘടിപ്പിക്കാം. ഗ്ലൗസെസ്‌റ്റര്‍ ആസ്‌ഥാനമാക്കിയുള്ള ടാങ്കോ ഗ്രൂപ്പിന്റെ മാനേജിംഗ്‌ ഡയറക്‌ടറാണ്‌ ബ്ലിക്‌ .

ഏകദേശം 1550 രൂപയാണ്‌ ഇദ്ദേഹം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന റേഡിയോയ്‌ക്ക് വിലയിട്ടിരിക്കുന്നത്‌ .

പൈപ്പുകള്‍ക്കുള്ളില്‍ ഘടിപ്പിക്കാവുന്ന ജനറേറ്ററാണ്‌ ബ്ലികിന്റെ ബുദ്ധിയില്‍ ഉദിച്ചത്‌ . ഇതിനുള്ളിലെ മൈക്രോ -ടര്‍ബെയ്‌നാണ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നത്‌ . റീചാര്‍ജ്‌ ചെയ്യാവുന്ന ബാറ്ററിയിലാണ്‌ വൈദ്യുതി സംഭരിക്കുക. 1989 ല്‍ വൈന്‍ഡ്‌ അപ്പ്‌ റേഡിയോ രൂപകല്‍പന ചെയ്‌ത സംഘത്തില്‍ അംഗമായിരുന്നു 49 കാരനായ ബ്ലിക്‌ .