'കുളിവെളള'ത്തില്‍ നിന്ന് വൈദ്യുതി.
കുളിക്കുമ്പോള്‍ ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവര്‍ ചുരുക്കം. ഇനി പാട്ടു പാടി ബുദ്ധിമുട്ടണമെന്നില്ല. ഷവറിലെ ജലപ്രവാഹത്തില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജം വൈദ്യുതിയാക്കി മാറ്റുന്ന സംവിധാനം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ റേഡിയോയും പ്രവര്‍ത്തിപ്പിച്ചാണ് വിവിയന്‍ ബ്ലിക് ശ്രദ്ധേയനാകുന്നത് . ഷവര്‍ മാത്രമല്ല, വാഷിംഗ് മെഷീന്‍ , ടാപ്പുകള്‍ എന്നിങ്ങനെ ജലപ്രവാഹം ഉള്ള ഏതു പൈപ്പിലും ഈ ഉപകരണം ഘടിപ്പിക്കാം. ഗ്ലൗസെസ്‌റ്റര്‍ ആസ്‌ഥാനമാക്കിയുള്ള ടാങ്കോ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്‌ടറാണ് ബ്ലിക് .
ഏകദേശം 1550 രൂപയാണ് ഇദ്ദേഹം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റേഡിയോയ്‌ക്ക് വിലയിട്ടിരിക്കുന്നത് .
പൈപ്പുകള്‍ക്കുള്ളില്‍ ഘടിപ്പിക്കാവുന്ന ജനറേറ്ററാണ് ബ്ലികിന്റെ ബുദ്ധിയില്‍ ഉദിച്ചത് . ഇതിനുള്ളിലെ മൈക്രോ -ടര്‍ബെയ്‌നാണ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നത് . റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയിലാണ് വൈദ്യുതി സംഭരിക്കുക. 1989 ല്‍ വൈന്‍ഡ് അപ്പ് റേഡിയോ രൂപകല്‍പന ചെയ്‌ത സംഘത്തില്‍ അംഗമായിരുന്നു 49 കാരനായ ബ്ലിക് .
No comments:
Post a Comment