വൈദ്യുതി മോഷണങ്ങളും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങള്‍ അറിയാവുന്നവര്‍ ദയവായി താഴെപ്പറയുന്ന ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ നമ്പരുകളില്‍ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. തിരുവനന്തപുരം- 0471 2472353 കൊല്ലം -0474 2763126 എറണാകുളം-0484 2392179 പത്തനംതിട്ട, ആലപ്പുഴ -0471 2444745/2514443 കോട്ടയം-0481 2340250 തൃശ്ശൂര്‍-0484 2621062 പാലക്കാട് - 0491 2546011 ഇടുക്കി 0486 2235281 കോഴിക്കോട്-0495 2368939 മലപ്പുറം, വയനാട് കണ്ണൂര്‍, 0495 2760601 കാസര്‍ഗോഡ് 04994 255666.

Saturday, September 17, 2011

കറണ്ട് ബില്‍ ഓണ്‍ ലൈനില്‍


കറണ്ട് ബില്‍ ഓണ്‍ ലൈനില്‍



നിങ്ങളുടെ ഈ മാസത്തെ കറണ്ട് ബില്‍ കാണുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക .ഇത് K.S.E.B നല്‍കുന്ന സേവനമാണ്.എല്ലാ സമയത്തും ഈ സെര്‍വര്‍ അപ് ആയിരിക്കില്ല.ഇപ്പോള്‍ ബില്ല് കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ നിരാശരാകല്ലേ  പിന്നീട് ശ്രമിക്കാം






വൈദ്യുതി തകരാര്‍ സംബന്ധിച്ച പരാതികള്‍ക്ക് എസ്.എം.എസ്. രജിസ്ട്രേഷന്‍ നിലവില്‍ വന്നു

SMS Inaugurationവൈദ്യുതി തകരാര്‍ എസ്.എം.എസ്. മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ടോള്‍-ഫ്രീ ട്രബിള്‍ കോള്‍ മാനേജ്മെന്റ് സെന്ററും നിലവില്‍ വന്നു. സംസ്ഥാന ഗവണ്മെന്റിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി വൈദ്യുതി ഉപഭോക്താക്കള്ക്ക് വൈദ്യുതി തകരാറിനെ കുറിച്ചുള്ള പരാതികള്‍ SMS വഴി രജിസ്റ്റര്‍ ചെയ്യുവാനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനം 1-9-2011 ന് തിരുവനന്തപുരം വൈദ്യുതിഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ബഹു. ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് നിർവ ഹിച്ചു. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ശ്രീ.വി.പി.ജോയ്, ഐ.എ.എസ്. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബോര്‍ഡ് അംഗങ്ങളായ ശ്രീ. എസ്. വേണുഗോപാല്‍, ശ്രീമതി അന്നമ്മ ജോണ്‍, ശ്രീ. സി.കെ.ദയാപ്രദീപ്, അഡ്വ. ബി. ബാബുപ്രസാദ് എന്നിവരും പങ്കെടുത്തു. സംസ്ഥാന ഗവണ്മെന്റിനു വേണ്ടി കേരള സ്റ്റേറ്റ് ഐ.ടി.മിഷന്‍ നടപ്പിലാക്കുന്ന എം.-ഗവേണര്‍ണന്‍സ് പദ്ധതിയുമായി സഹകരിച്ചുകൊണ്ടാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
ഈ സംവിധാനത്തില്‍ ഉപഭോക്താവിന് 537252 എന്ന നമ്പരിലേക്ക് കണ്സ്യൂമര്‍ നമ്പരും സെക്ഷന്‍ ഓഫീസ് കോഡും മൊബൈല്‍ ഫോണ്‍ മുഖേന എസ്.എം.എസ്. ചെയ്യാവുന്നതാണ്.


SMS അയക്കേണ്ട രീതി KSEB <space> Section Code <space> Consumer No.
ബോർഡിലെ സെര്‍വർ കമ്പ്യൂട്ടറില്‍ പരാതി ലഭിച്ചാലുടന്‍ ഒരു രജിസ്റ്റര്‍ നമ്പര്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പരിലേക്ക് എസ്.എം.എസ്. ആയി അയയ്ക്കുന്നു. അപ്പോള്‍ തന്നെ ഈ വിവരം അതാത് സെക്ഷന്‍ ഓഫീസില്‍ നിലവിലുള്ള കമ്പ്യൂട്ടറിലും ലഭ്യമാകും. കൂടാതെ ഈ വിവരം അതാത് സെക്ഷന്‍ ഓഫീസിലെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈലിലേക്കും അയയ്ക്കുന്നു. പരാതി പരിഹരിച്ചതിനുശേഷം പ്രസ്തുത കമ്പ്യൂട്ടര്‍ മുഖേന ആ വിവരം ഉപഭോക്താവിന്റെ മൊബൈലിലേക്ക് ഒരു എസ്.എം.എസ്. ആയി അറിയിക്കുന്നു.


ഉപഭോക്താവിന് തൃപ്തികരമായ രീതിയില്‍ പരാതി പരിഹരിച്ചില്ലെങ്കില്‍ ബന്ധപ്പെടുന്നതിനായി 155333 എന്ന ടോള്‍-ഫ്രീ നമ്പരും ഈ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment