തിരമാലയുടെ ശക്തിയില്‍ നിന്നുള്ള വൈദ്യുതി
സമുദ്രത്തിന്റെ പുനരുത്പാദിതോര്‍ജ്ജ ശേഷി സാവധാനം ഉപയോഗിക്കപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ലോകത്തെ ആദ്യത്തെ വാണിജ്യപരമായ തിരമാല വൈദ്യുതനിലയം ഗ്രിഡിലേക്ക് വൈദ്യുതി നല്‍കി തുടങ്ങി. ന്യൂയോര്‍ക്ക് സിറ്റിയിലെ Roosevelt Island Tidal Energy പ്രവര്‍ത്തന സജ്ജമായി.ഇപ്പോള്‍ പുതിയ ഒരു തിരമാല ഊര്‍ജ്ജ സാങ്കേതികവിദ്യ, PB 40 Power Buoy, Ocean Power Technologies സ്ഥാപിച്ചിരിക്കുകയാണ്. സ്പെയിനിന്റെ തീരത്ത് നിന്നും 1.39 മെഗാവാട്ട് തിരമാല ഊര്‍ജ്ജം ഇത് ഉത്പാദിപ്പിക്കും. വന്‍തോതിലുള്ള ഊര്‍ജ്ജോത്പാദനമല്ല ഇവിടെ നടക്കുന്നത്. എന്നാലും സാങ്കേതിക വിദ്യ രസകരമാണ്.
തരംഗ ചലനത്തെ വൈദ്യുതിയാക്കുന്ന Buoy
സാധാരണ തിരമാല ഊര്‍ജ്ജ നിലയം വെള്ളത്തിനടില്‍ സ്ഥാപിച്ചിട്ടുള്ള ടര്‍ബൈന്‍ തിരിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഓളം മൂലം വെള്ളം ഉയരുകയും താഴുകയും ചെയ്യുന്നതിനെ ഉപയോഗിച്ചാണ് Power Buoy വൈദ്യുതി ഉത്പാദിപ്പുക്കുന്നത്. വെള്ളത്തിനടിയിലൂടെയുള്ള കേബിളുകള്‍ വഴി ബൈദ്യുതി തീരത്ത് എത്തിക്കുന്നു. 10 മെഗാവാട്ടിന്റെ ഇത്തരത്തിലുള്ള ഒരു നിലയത്തിന് 12.5 ഹെക്റ്റര്‍ സമുദ്രം വേണമെന്നാണ് OPT പറയുന്നത്. 100 മെഗാവാട്ട് വരെ വലിപ്പത്തിലുള്ള നിലയങ്ങള്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കാനാവും.
സ്പെയിനിലെ OPT യുടെ Power Buoy പ്രൊജക്റ്റ് പുനരുത്പാദിതോര്‍ജ്ജ കമ്പനിയായ Iberdrola യുടെ സഹകരണത്തോടെയാണ് നടത്തുന്നത്. Santoña തീരത്തുനിന്നും 4.8 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ സ്ഥാപിച്ച 10 buoys ആണ് ഇതിലുള്ളത്. 1.39 മെഗാവാട്ട് വൈദ്യുതി ഇത് ഉത്പാദിപ്പിക്കും. അത് 2500 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കും.
No comments:
Post a Comment