കൊല്ലം: പുതിയ വൈദ്യുതി കണക്ഷനെടുക്കുമ്പോള്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസുകളില്‍ കൊടുക്കുന്ന രേഖകള്‍ക്കൊപ്പം എഴുതി സൂക്ഷിക്കേണ്ടവര്‍ക്ക് രജിസ്റ്ററിന് പേപ്പറിന്റെ പോലും വിലയില്ല. ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ബോര്‍ഡിന് വന്‍ധനനഷ്ടമാണ് ഉണ്ടാകുന്നത്. ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സ് എടുക്കുന്നവര്‍ നിയമപ്രകാരം വ്യവസ്ഥ ചെയ്യുന്നവര്‍ക്ക് രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. അഥവാ ആരെങ്കിലും സൂക്ഷിക്കുന്നുണ്ടെങ്കില്‍ തന്നെ സമയാസമയങ്ങളില്‍ ബന്ധപ്പെട്ട സെക്ഷന്‍ ഉദ്യോഗസ്ഥന്‍മാര്‍ വര്‍ക്ക് രജിസ്റ്റര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. വര്‍ക്ക് രജിസ്റ്റര്‍ സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണമെന്ന് 2007ല്‍ സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് ഉത്തരവ് ഇറക്കിയതാണ്. എന്നാല്‍ ഇത് ലംഘിക്കുന്നതോടെ ഇല്ലാത്ത ജോലിയുടെ പേരില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ പണം തട്ടാമെന്ന സ്ഥിതിവിശേഷമാണ്. ഒരു ഏരിയയില്‍ കോണ്‍ട്രാക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ നടക്കുമ്പോള്‍ കോണ്‍ട്രാക്ടറും ഉപഭോക്താക്കളും വര്‍ക്ക് രജിസ്റ്ററില്‍ ഒപ്പിട്ട് വേണം ബന്ധപ്പെട്ട അധികാരികളുടെ മുന്നില്‍ ഹാജരാക്കാന്‍. വര്‍ക്ക് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഓരോ സെക്ഷന്‍ ഓഫീസ് പരിധിയിലും ഏതൊക്കെ കോണ്‍ട്രാക്ടര്‍മാരുടെ നേതൃത്വത്തില്‍ എന്തൊക്കെ പണികള്‍ നടന്നു എന്ന് വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാനാവും. ജില്ലയില്‍ നിലവില്‍ 55 സെക്ഷന്‍ ഓഫീസുകളാണ് ഉള്ളത്. അതില്‍ ഒരു സെക്ഷന്‍ ഓഫീസില്‍ പോലും വര്‍ക്ക്‌രജിസ്റ്റര്‍ പരിശോധന നടക്കുന്നില്ലെന്ന പരാതിയുമായി കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ ലൈസന്‍സ് എടുത്ത കോണ്‍ട്രാക്ടര്‍മാരല്ല ഇപ്പോള്‍ പലയിടത്തും പണി ചെയ്യിക്കുന്നതും. ഇത് സംബന്ധിച്ച പരിശോധനകളും നടക്കുന്നില്ല. ഒപ്പിട്ട് കൊടുത്ത് ആര്‍ക്കും പണം വാങ്ങാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. പുതിയ വീടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലും യാതൊരുവിധ നിയമവശങ്ങളും പാലിക്കുന്നില്ല. ഇലക്ട്രിക്കല്‍ മേഖലയില്‍ അംഗീകൃത ലൈസന്‍സുള്ള 2500ഓളം അംഗീകൃത വയര്‍മാന്‍മാരാണ് ജില്ലയിലുള്ളത്. കാലാകാലങ്ങളില്‍ ഫീസ് അടച്ച് ലൈസന്‍സ് പുതുക്കുന്ന അംഗീകൃത വയര്‍മാന്‍മാര്‍ക്ക് യാതൊരുവിധ ജോലി സംരക്ഷണവും ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വ്യാജ കോണ്‍ട്രാക്ടര്‍മാരുടെ കടന്നുവരവോടെ ഇലക്ട്രിക്കല്‍ മേഖലയിലെ വയറിംഗ്, പ്ലമ്പിംഗ് മേഖലയില്‍ വ്യാപകമായ പരാതികളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മതിയായ പരിചയമില്ലാത്തവരെകൊണ്ട് പണികള്‍ പൂര്‍ത്തിയാക്കി അധികൃതരുടെ കണ്ണില്‍ പൊടിയിടുകയാണ് ഇത്തരം കോണ്‍ട്രാക്ടര്‍മാര്‍ ചെയ്യുന്നത്. കോണ്‍ട്രാക്ടര്‍മാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് വീഴ്ച വരുത്തിയാല്‍ നിയമപരമായ നടപടി സ്വീകരിക്കാനോ പ്രാരംഭ ഘട്ടമെന്ന നിലയില്‍ വര്‍ക്ക് രജിസ്റ്റര്‍ പോലും പരിശോധിക്കാത്തതിനാല്‍ ബോര്‍ഡിന് ധനനഷ്ടവും വൈദ്യുതി നഷ്ടവും പതിവായിരിക്കുകയാണ്. ഇന്‍സ്ട്രക്ടര്‍മാരും ഇലക്ട്രിസിറ്റി ബോര്‍ഡും കൃത്യസമയങ്ങളില്‍ വര്‍ക്ക് രജിസ്റ്റര്‍ ഹാജരാക്കി കോണ്‍ട്രാക്ടറും ഉപഭോക്താക്കളും ഒപ്പിട്ടതിന് ശേഷം ബോര്‍ഡ് സെക്ഷന്‍ എഞ്ചിനീയര്‍മാര്‍ ഇത് പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ ഇതിന് പരിഹാരമാകൂ. വിദേശത്തുള്ളവരുടെ ലൈസന്‍സുകള്‍ ഉപയോഗിച്ച് ഇലക്ട്രിക്കല്‍ പണി നടത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇവരുടെ ആധികാരികത സംബന്ധിച്ച് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ വരുത്തുന്ന അലംഭാവവും നിയമം നടപ്പിലാക്കാനുള്ള ഗീകൃത വയര്‍മാന്‍മാരുടെ ജോലിക്ക് ഭീഷണി ഉയര്‍ത്തുകയാണ്. |
No comments:
Post a Comment