വൈദ്യുതി ലാഭിക്കാന്‍ എല്‍.ഈ.ഡി മോണിറ്ററുകള്‍
ഊര്‍ജക്ഷമത ഏറെയുള്ള ഉപകരണങ്ങള്‍ തെരെഞ്ഞെടുക്കുന്നത് നേട്ടമുണ്ടാക്കും. ഐ.ടി വിപ്ലവത്തിന്റെ ഭാഗമായി കംപ്യൂട്ടര്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തീര്‍ന്നുവല്ലോ. ഒരു ശരാശരി കംപ്യൂട്ടര്‍ ഏകദേശം 100W ലേറെ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. അതായത് 10 മണിക്കൂര്‍ ഈ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 1 യൂണിറ്റ് വൈദ്യുതിയാകും എന്ന് ലളിതമായി പറയാം. കംപ്യൂട്ടറില്‍ തന്നെ മോണിറ്ററാണ് വൈദ്യുതിയുടെ സിംഹഭാഗവും അപഹരിക്കുന്നത്.കംപ്യൂട്ടര്‍ വഴി പാട്ട് കേള്‍ക്കുമ്പോള്‍ മോണിറ്റര്‍ ഓഫ് ചെയ്യുക. പാട്ടിന് കാഴ്‌ചയുടെ സാധ്യത ഇല്ലാത്തിടത്തോളം മോണിറ്റര്‍ ഓഫാക്കി വയ്‌ക്കാമല്ലോ. ഇതു വഴി മാത്രം മോണിറ്ററിന്റെ വലിപ്പമനുസരിച്ച് 60-70% വൈദ്യുതി ലാഭിക്കാനാകും.
എന്നാല്‍ ഇതിലൊക്കെ ഉപരിയായി, ഇപ്പോള്‍ വ്യാപകമായികൊണ്ടിരിക്കുന്ന എല്‍.സി.ഡി മോണിറ്ററുകള്‍ ഒരു വലിയ ഊര്‍ജസംരക്ഷണ സാധ്യതയാണ് നമുക്ക് മുന്നില്‍ തുറന്നിടുന്നത്. ഒരു 17 ഇഞ്ച് സാധാരണ മോണിറ്റര്‍ (ഇതിനെ കാഥോഡ് റേ ട്യൂബ് ?CRT- മോണിറ്റര്‍ എന്നാണ് പറയുക. ടി.വി യുടെ അതേ തത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.)80 മുതല്‍ 100 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ അതേ വലിപ്പത്തിലുള്ള സ്‌ക്രീന്‍ പ്രദാനം ചെയ്യുന്ന എല്‍.ഡി.സി മോണ്‌റ്റര്‍ 45 വാട്ട് വരെ വൈദ്യുതിയെ ഉപയോഗിക്കുന്നുള്ളു.മറ്റൊരു തരത്തില്‍ പരമ്പരാഗത മോണിറ്ററുകള്‍ക്ക് കറണ്ട് ആര്‍ത്തിയാണെന്നു പറയാം. കാരണം മറ്റൊന്നുമല്ല, മുമ്പ് സൂചിപ്പിച്ചതുപോലെ കാഥോഡ് റേ ട്യൂബിലെ കാഥോഡ് ഒരു ചുട്ടു പഴുത്തഫിലമെന്റാണ്. കോണാകൃതിയിലുള്ള വാക്വം ട്യൂബിനുളിളില്‍ പിടിപ്പിച്ചിരിക്കുന്ന ഈ ഫിലമെന്റാണ് വില്ലന്‍. ഉന്നത വോള്‍ട്ടതയിലുള്ള വൈദ്യുതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. സ്‌ക്രീനില്‍ പുരട്ടിയിട്ടുള്ള ഫോസ്‌ഫറില്‍ ഇലക്‌ട്രോണ്‍ ബീം വന്നു പതിക്കുമ്പോഴാണ് ചിത്രമായി പ്രത്യക്ഷപ്പെടുക. ഈ പ്രവര്‍ത്തനം തന്നെയാണ് വൈദ്യുതോര്‍ജം ഏറെയും ഉപയോഗിക്കുന്നത്. എന്നാല്‍ എല്‍.ഡി.സി. മോണിറ്ററുകളില്‍ ലിക്വിഡ് ക്രിസ്റ്റലുക വര്‍ണ വിന്യാസം വഴി ചിത്രാലേഖനം നടക്കുന്നതിനാല്‍ വളരെ കുറച്ച് വൈദ്യുതി മതിയാകും.
എന്തൊക്കെയാണ് എല്‍.ഈ.ഡി മോണിറ്ററിന്റെ മറ്റു നേട്ടങ്ങള്‍
എല്‍.സി.ഡി മോണിറ്ററുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ താപം പുറത്തേയ്‌ക്ക് വിടുന്നില്ല. എന്നാല്‍ സാധാരണ മോണിറ്ററുകളാകട്ടെ ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ താരതമ്യേന ഉയര്‍ന്ന അളവിലുള്ള താപം പുറത്തേയ്‌ക്ക് വിടുന്നു. ഏകദേശം 50 കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്ന ഹാളിലെ താപനില ക്രമാതീതമായി ഉയരാന്‍ ഇതു കാരണമാകും. അതോടൊപ്പം എസിയുടെ ലോഡ് കൂടുകയും ചെയ്യും. ഇതേ ഹാളില്‍ എല്‍.ഇ.ഡി മോണിറ്ററാണ് ഉപയോഗിക്കുന്നത് എന്നിരിക്കട്ടെ നേരിട്ടുള്ള ഊര്‍ജലാഭം 50 % വും പരോക്ഷമായിട്ടുള്ള എസി യുടെ ലോഡ് കുറയുന്നതടക്കം) ഊര്‍ജ്ജലാഭം 10% വരെ വരികയും ചെയ്യും..
വൈദ്യുതിയുടെ പണിമുടക്കിനാശ്രയം യു.പി.എസ് ആണല്ലോ. സാധാരണ മോണിറ്ററിന് 10 മിനിറ്റ് ബാക്ക് അപ് തരുന്ന യു.പി.എസ് എല്‍.ഇ.ഡി മോണിറ്ററുള്ള കംപ്യൂട്ടറിനെ 20 മിനിറ്റ് വരെ പ്രവര്‍ത്തിക്കാനനുവദിക്കും.ഇതോടൊപ്പം ഭാരം വളരെ കുറവാണെന്നുള്ളതും എല്‍.സി.ഡിയുടെ മേന്‍മയാണ്.ഇത്തരം മോണിറ്റര്‍ കൊണ്ടുള്ള സ്ഥലലാഭം 20% ഉണ്ടാകും. ഉന്തിനില്‍ക്കുന്ന പിന്‍ഭാഗം ഇല്ലാത്തതിനാലാണ് ഇത്രയും സ്ഥലം ലാഭിക്കാന്‍ കഴിയുന്നത്.കാഴ്‌ചയിലും കേമന്‍ എല്‍.സി.ഡി മോണിറ്ററുകള്‍ തന്നെ. ഇത് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം മതിലിലോ, മേശപ്പുറത്തോ സൗകര്യപ്രദമായി. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഹിറ്റ് ടി.വി.ക്വിസ് ഷോയില്‍ അമിതാബ് ബച്ചന് മുന്നില്‍ ആകര്‍ഷകമായി ചരിച്ചു പിടിപ്പിച്ചിരിക്കുന്ന എല്‍.ഇ.ഡി മോണിറ്റര്‍ നമുക്ക് സുപരിചിതമാണല്ലോ.ആരോഗ്യരംഗത്ത് ശസ്‌ത്രക്രീയാ മുറികളില്‍ മതിലില്‍ പിടിപ്പിക്കുന്ന 40 ഇഞ്ച് സ്‌ക്രീനുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടത്രേ. ഊര്‍ജലാഭത്തിലുപരിയായി അനവധി നേട്ടങ്ങളാണ് ഇവിടെ ഇത്തരം മോണിറ്ററുകളെ ഉപയുക്തമാക്കുന്നത്. സാധാരണ മോണിറ്ററുകള്‍ വൈദ്യുത കാന്തിക തരംഗങ്ങള്‍ വഴിയാണ് അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇലക്‌ട്രോ മാഗ്നെറ്റിക് പ്രതിബന്ധങ്ങള്‍ (elecro magnetic interference) ഉണ്ടാക്കും, ശസ്‌ത്രക്രിയാ മുറിയില്‍ സൂക്ഷ്‌മതയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഏറെ ഉള്ളതിനാല്‍ സാധാരണ മോണിറ്ററില്‍ നിന്നുള്ള ഇത്തരം സാങ്കേതിക തടസങ്ങള്‍ ഏറെ പ്രശ്‌നങ്ങല്‍ സൃഷ്‌ടിക്കുന്നുണ്ടായിരുന്നു, ഇത് കൂടാതെ ചെറിയ തോതില്‍ എക്‌സ്‌റെ പ്രസരണവും സാധാരണ മോണിറ്ററുകള്‍ ഉണ്ടാക്കുന്നു.സാധാരണ മോണിറ്ററുകളിലെ ഫ്‌ളിക്കര്‍ ഇഫക്‌റ്റ് (ഇലക്‌ട്രോണ്‍ ബീം സ്‌കാനിങ്ങിനോടൊപ്പം ഉണ്ടാകുന്ന പ്രതിഭാസം) മനുഷ്യനേത്രത്തിന് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ എല്‍.സി.ഡി ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. കംപ്യൂട്ടറിലൂടെ വായിക്കുമ്പോള്‍ എല്‍.സി.ഡി സാധാരണ മോണിറ്ററിനെ അപേക്ഷിച്ച് 20% അധികം നേരം വായിക്കാന്‍ സാധിക്കുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ ഏറെ നേരം ബുദ്ധിമുട്ടില്ലാതെ കംപ്യൂട്ടര്‍ ഉപയോഗിക്കാനും സാധിക്കുന്നു. ചുരുക്കി പരഞ്ഞാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം താരതമ്യേന എല്‍.സി.ഡി മോണിറ്ററുകള്‍ക്ക് കുറവാണ്.പ്രവര്‍ത്തനകാലം വെച്ചുള്ള താരതമ്യ പഠനത്തിലും എല്‍.സി.ഡി മോണിറ്ററുകള്‍ 25-50% അധികം നാള്‍ നിലനില്‍ക്കുന്നു എന്ന് കാണാം. സാധാരണ മോണിറ്ററുകളുടെ പുറം ഭിത്തി ഗ്ലാസ്സ് കൊണ്ട് നിര്‍മ്മിച്ചതാണ്. അതുകൊണ്ട് തന്നെ ടി.വി യുടേത് പോലെ -ഗ്ലെയര്‍- കാഴ്‌ചയ്‌ക്ക് തടസ്സം സൃഷ്‌ടിക്കും. എല്‍.ഇ.ഡി മോണിറ്ററില്‍ ഗ്ലാസ്സ് ഉപയോഗിച്ചുള്ള പുറം ഭിത്തി ഇല്ലാത്തതിനാല്‍ ഇത്തരം തടസങ്ങള്‍ ഉണ്ടാകുന്നില്ല.ഇതൊക്കെ വിലയിരുത്തുമ്പോള്‍ സാധാരണ മോണിറ്റര്‍ അത്രയ്‌ക്ക് പിന്നോക്കകാരനാണെന്ന് കരുതണ്ട. വിലയില്‍ ഇപ്പോഴും കുറവ് ഇവയ്‌ക്കുതന്നെ. എന്നാല്‍ വാങ്ങുന്ന വില മാത്രം കണക്കാക്കി ഒരു ഉപകരണത്തിന്റെ മികവ് എങ്ങനെ രേഖപ്പെടുത്താനാകും. അതിന്റെ ഊര്‍ജഉപഭോഗ ചെലവ് കൂടി കണക്കാക്കുമ്പോള്‍ ഈ വിലക്കുറവ് ആത്യന്തികമായി നഷ്‌ടമാണെന്ന് ബോദ്ധ്യമാകും.വശങ്ങളില്‍ നിന്ന് കാണുമ്പോള്‍ എല്‍.ഇ.ഡി യിലെ ചിത്രത്തിന് മിഴിവ് ഉണ്ടായിരിക്കുകയില്ലെന്ന് മാത്രമല്ല പലപ്പോഴും കാഴ്‌ചയ്‌ക്ക് വിഘാതം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ കംപ്യൂട്ടര്‍ സാധാരണയായി അഭിമുഖമായി ഇരുന്നാണല്ലോ ഉപയോഗിക്കാറുള്ളത്. കൈകാര്യം ചെയ്യാന്‍ സാധാരണ മോണിറ്ററുകളാണ് സൗകര്യപ്രദം. സ്‌ക്രീന്‍ ഏല്‍ക്കുന്ന ചെറിയതോതിലുള്ള ക്ഷതമൊന്നും സാധാരണ മോണിറ്ററുകള്‍ക്ക് ഭീഷണിയല്ല. എന്നാല്‍ തീരെ ചെറിയ മര്‍ദമാണ് ഉണ്ടാകുന്നതെങ്കില്‍ പോലും എല്‍.ഇ.ഡി ഉപയോഗശൂന്യമായി പോയേക്കാം.ഇന്ന് ലോകത്തിലെ മോണിറ്റര്‍ വില്‌പനയുടെ 90% ളം എല്‍.ഇ.ഡി കൈയടക്കിക്കഴിഞ്ഞു. ഇതോടൊപ്പം ഈ മേഖലയില്‍ നല്ല വളര്‍ച്ചാ നിരക്കും എല്‍.ഇ.ഡി കാണിക്കുന്നുണ്ട്. ഇന്നത്തെ നിരക്ക് വച്ച് 2012 ആകുമ്പോഴേക്കും 90%ലേറെ കംപ്യൂട്ടറുകളിലും എല്‍.ഇ.ഡി ആകും ഉണ്ടാകുക. ജപ്പാനില്‍ മാത്രം മൊത്തം കംപ്യൂട്ടറിന്റെ 95% എല്‍.ഇ.ഡി മോണിട്ടറുകള്‍ ആയതിനാല്‍ 3 ബില്യന്‍ യൂണിറ്റ് വൈദ്യുതിയാണ് ലാഭം. അതായത് അവിടുത്തെ 3 വൈദ്യുത നിലയങ്ങള്‍ ഉണ്ടാക്കുന്ന വൈദ്യുതിക്ക് തുല്യം.(source: http://home.jeita.or.jp/device/lirec/english/enviro/contribut.htm ) എല്‍.ഇ.ഡി യുടെ നേട്ടം ആരംഭം തൊട്ടേ ലഭ്യമാക്കിയ ഏക ഉപകരണം ലാപ് ടോപ്പ് കംപ്യൂട്ടറുകള്‍ തന്നെയാണ്. ഏതായാലും വാല്‍വ് റേഡിയോ സ്വീകരണമുറിയില്‍ നിന്ന് ഷോക്കേസിലേക്ക് ഒരു കാഴ്‌ച വസ്‌തു ആയി മാറിയതുപോലെ മോണിറ്ററുകളും തൊട്ടടുത്ത് സ്ഥാനം പിടിച്ചേക്കുന്ന കാലം വിദൂരമല്ല.
_______________15ഇഞ്ച്‌എല്‍.ഇ.ഡി* _____17ഇഞ്ച് സി.ആര്‍.ടി.
ഊര്‍ജഉപഭോഗം ___________25 W ______________70 W
വൈദ്യുതചാര്‍ജ് ________Rs 7 /യൂണിറ്റ് _________Rs 7 /യൂണിറ്റ് .
ഉപയോഗം/ദിവസം ______12 മണിക്കൂര്‍__________ 12 മണിക്കൂര്‍
പയോഗം/വര്‍ഷം_______4380 മണിക്കൂര്‍_______ 4380 മണിക്കൂ
ര്‍വൈദ്യുതിയൂണിററ്‌്/വര്‍ഷം_______109.5units__________ 306.6Units
വൈദ്യുതചാര്‍ജ്/വര്‍ഷം ________Rs.766.50/ _________Rs.2146.20/
വൈദ്യുതചാര്‍ജ്/5 വര്‍ഷം** _____Rs.3832.50/________ Rs.10731/
* 15 ഇഞ്ച് എല്‍.സി.ഡി = 17 ഇഞ്ച് സി.ആര്‍.ടി** മോണിറ്റര്‍ പ്രവര്‍ത്തന കാലം 5 വര്‍ഷമായി കണക്കാക്കിയിരിക്കുന്നു
1. എല്‍.ഇ.ഡി 5 വര്‍ഷത്തിനുശേഷം രൂ.6898.50/ ലാഭമാണ്. (രൂ 10731 - രൂ 3832.50)
2. എല്‍.ഇ.ഡി മോണിറ്ററുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ താപം പുറത്തേയ്‌ക്ക് വിടുന്നില്ല അതുകൊണ്ടുണ്ടാകുന്ന എ.സി യുടെ ലോഡ് ലാഭം ഇവിടെ കണക്കാക്കിയിട്ടില്ല
രൂപ 3 പ്രതി യൂണിറ്റ് എന്ന് കണക്കുകൂട്ടിയാലും 5 വര്‍ഷത്തിനുശേഷം രൂ. 2956.5 ലാഭം

No comments:
Post a Comment