വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ |
1.പുതിയ വൈദ്യുതി കണക്ഷനായുള്ള ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചതിനുശേഷം താഴെ പറയുന്ന രേഖകളുമായി ഓഫീസില്‍ 25 രൂപ അടച്ച് രജിസ്ററര്‍ ചെയ്യുക.
* ഓണര്‍സര്‍ട്ടിഫിക്കറ്റ്
* ഐഡന്‍റ്റി കാര്‍ഡ്
* കണ്‍സന്‍റ് പേപ്പര്‍ (മറ്റൊരാളിന്‍റെ സ്ഥലത്തുകൂടി ലൈന്‍ വലിക്കേണ്ടിവന്നാല്‍)
* നികുതി ചീട്ട്
2. മീറ്റര്‍ പുതിയസ്ഥലത്തേക്ക് മാറുന്നതിനുവേണ്ടി (പഴയകെട്ടിടം പൊളിച്ച് പുതിയത് പണിയാന്‍)
ഉടമസ്ഥാവകാശം മാറിയിട്ടില്ലെങ്കില്‍ നിലവിലുള്ള ഉടമയുടെ പേരില്‍ ആപ്ലിക്കേഷന്‍ ഫോറം വാങ്ങുക.ആപ്ലിക്കേഷന്‍ ഫോമില്‍ കണ്‍സ്യൂമര്‍ നമ്പര്‍ വ്യക്തമായി കാണിച്ചിരിക്കണം.ഫോം പൂരിപ്പിച്ചതിനുശേഷം താഴെ പറയുന്ന രേഖകളുമായി ഓഫീസില്‍ 25 രൂപ അടച്ച് രജിസ്ററര്‍ ചെയ്യുക.o ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്
o പഴയകെട്ടിടം പൊളിച്ച് അതേ സ്ഥലത്ത് തന്നെയാണ് പുതിയകെട്ടിടം വന്നതെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം(തിരുത്ത് പാടില്ല)
o മീറ്റര്‍ പുതിയസ്ഥലത്തേക്ക് മാറ്റിവെക്കണമെന്നുള്ള കണ്‍സ്യൂമറുടെ വെള്ളപേപ്പറിലുള്ള അപേക്ഷ.
No comments:
Post a Comment