വ്യാജന്മാരെ സൃഷ്ടിക്കുന്ന ലൈസന്‍സികള്‍ക്കെതിരെ നടപടി വേണം: വയര്‍മാന്‍ അസോസിയേഷന്‍
പത്തനംതിട്ട: വൈദ്യുത വിതരണ ജോലികള്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ലൈസന്‍സികള്‍ മാത്രമേ ഏറ്റെടുത്തു നടത്താവു എന്ന നിയമം നിലനില്‍ക്കേ ചില ലൈസന്‍സികള്‍ ചെയ്യാത്ത ജോലിക്ക് ഒപ്പും സീലും നല്‍കി വ്യാജന്മാരേ സൃഷ്ടിക്കുകയും യഥാര്‍ഥ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ ജനറല്‍ബോഡി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ക്കും പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ക്കും പരാതി നല്‍കാനും യോഗം തീരുമാനിച്ചു. അടൂര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്ന പൊതുയോഗം സംസ്ഥാന കമ്മിറ്റിയംഗം സെയ്ദ്ലവി ഉദ്ഘാടനം ചെയ്തു. സദാനന്ദ പൈ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം അബു മജീദ്, രാജന്‍ മാണിമല, തുളസി ഇലവുംതിട്ട, പ്രസാദ് അടൂര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സദാനന്ദ പൈ (പ്രസിഡന്റ്), രാജന്‍ മാണിമല, ബിജു കോട്ടൂര്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രസാദ് അടൂര്‍ (സെക്രട്ടറി), വാസുദേവന്‍ നായര്‍ കൊടുന്തറ, രാധാകൃഷ്ണന്‍ കോന്നി (ജോ. സെക്രട്ടറിമാര്‍), എന്‍ രാജശേഖരന്‍ നായര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
No comments:
Post a Comment