ആന്റിതെഫ്റ്റ് സ്ക്വാഡില്‍ ഒരു ദിവസം.....
അനില്‍ കുരിയാത്തി
നിങ്ങള്‍ വായിക്കണം ..ഇതൊരു സന്ദേശമാണ് ,.മോഷണം കുറ്റമാണ്
========================================
ചില ദിവസങ്ങള്‍ ഇങ്ങനെ ആണ് ...മനസ്സിനെ മുറിവേല്‍പ്പിച്ചു ചിരിക്കും ...
ഈ ആഴ്ച ആദ്യ ഷിഫ്റ്റ് ആണ് ഡ്യൂട്ടി ഉച്ചക്ക് രണ്ടു മണി വരെ ആണ് ഡ്യൂട്ടി സമയം
ഏതാണ്ട് ഒരു 12 : 30 ആകും ആന്റി പവര്‍ തെഫ്റ്റ് ടീം റെഡി ആകാന്‍ ഓര്‍ഡര്‍ ..
എന്റെ ചങ്ക് പിടച്ചു വയ്യ പിടിക്കപ്പെടുന്നവരുടെ വേദന കാണാന്‍
കരുതിയത് പോലെ തന്നെ എനിക്കും അതിന്റെ ഭാഗമാകേണ്ടി വന്നു പതിനഞ്ചു മിനിട്ട് കൊണ്ട് സ്ഥലത്തെത്തി
അവിടെ എത്തും വരെ നമുക്ക് ഒന്നും അറിയാന്‍ കഴിയില്ല കണ്ണ് കെട്ടി നടത്തും
പോലെ ലെഫ്റ്റ് , റൈറ്റ് ,നിര്‍ദ്ദേശങ്ങള്‍ മാത്രം അങ്ങനെ ഇടത്തോട്ടും
വലത്തോട്ടും തിരിഞ്ഞു ഒരു ഇടവഴിയുടെ മുന്നില്‍ നിന്നൂ
സ്ക്വാഡ്
ഇന്‍ ചാര്‍ജു ഒരു ഷീറ്റ് പേപ്പര്‍ എടുത്തു നീട്ടുന്നു അഞ്ചിലധികം നമ്പര്‍
എല്ലാം അയലത്തെ വീടുകള്‍ അതില്‍ ഒരു നമ്പര്‍ എനിക്കും കിട്ടി അത് കയ്യില്‍
വാങ്ങുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു അവിടെ ഒന്നും കാണരുതേ...
ആ
നമ്പര്‍ നോക്കി വീടിനടുത്ത് ചെല്ലുമ്പോള്‍ ഒരു ആശ്വാസം തോന്നി ഒരു ചെറിയ
ഓടിട്ട വീട് അവിടെ എന്തിനു കരന്റ്ടു മോഷ്ട്ടിക്കണം ഞാന്‍ രക്ഷപ്പെട്ടു
എന്ന് കരുതി വീട്ടുകാരെ വിളിച്ചു ..ഒരു പെണ് കുട്ടി പുറത്തു വന്നു ആ
കുട്ടിയുടെ മുഖത്തൊരു ദൈന്യ ഭാവം ,ആരാ എന്നാ ചോദ്യത്തിന് കെ എസ ഇ ബിയില്‍
നിന്നാ എന്ന് പറഞ്ഞപ്പോള്‍ ആ കുട്ടിയുടെ കണ്ണുകളില്‍ ഒരു നടുക്കം
,..അക്ഷരാര്‍ഥത്തില്‍ ആ ഭാവം എന്നില്‍ നിരാശ ഉളവാക്കി ആ ഭാവത്തില്‍ നിന്നും
നമുക്ക് ഗ്രഹിചെടുക്കാനാകും ,..സംശയിച്ചത് പോലെ തന്നെ സംഭവിച്ചു ഗുരുതരമായ
മോഷണം പിടിക്കപ്പെട്ടു എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ നില്ക്കുമ്പോള്
..ഉന്നത ഉദ്ധ്യോഗസ്ഥ സംഘം കടന്നുവരുകയും നിയമ നടപടികള്‍ ആരംഭിക്കുകയും
ചെയുതു ,..ഞെട്ടിപ്പിച്ച അനുഭവം എന്തെന്നാല്‍ ആ ഇടവഴിയിലെ മുഴുവന്‍
വീടുകളിലും ഇതേ അവസ്ഥയായിരുന്നു ,..ചാകര കിട്ടിയ അരയന്മാരുടെ മുഖഭാവത്തോടെ
മഹസ്സര്‍ തയ്യാറാക്കുന്ന സാറന്മാര് ,..എന്റെ കണ്ണുകള്‍ ആ കുടുംബത്തിന്റെ
അവസ്ഥ വായിച്ചറിയുകയായിരുന്നു ഒരു ഫ്രിട്ജോ ,മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ
ഒന്നും അവിടെ ഇല്ല നാലഞ്ച് കുഞ്ഞു പെണ് കുട്ടികള്‍ അവരുടെ ഭയചകിതമായ
മുഖങ്ങളെല്ലാം വിതുമ്പി നില്ക്കുന്നു വീട്ടിലെ പ്രായം ചെന്ന അമ്മ അബദ്ധം
സമ്മതിച്ചു കരയുകയും നെഞ്ചത്തടിക്കുകയും ചെയ്യുന്നു ,..എന്റെ മനസ്സിലും
വേദനയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു അറിയാതെ ചുണ്ടുകള്‍
വിതുമ്പുന്നു പാവം വീട്ടുകാര്‍ അറിവില്ലാഴ്മാകൊണ്ട് സംഭവിക്കുന്ന
അബദ്ധങ്ങള്‍ വരുത്തുന്ന ദുരിതങ്ങള്‍ ..മഹാസ്സരെഴുതി മീറ്ററുകള്‍ തെളിവായി
അഴിച്ചെടുത്ത് കവര്‍ ചെയ്തു പൂട്ടി ....സ്ക്വടിനോപ്പം നടക്കുമ്പോള്‍ ഞാന്‍
ഞാനൊന്ന് കൂടി തിരിഞ്ഞു നോക്കി ആ അമ്മയുടെയും നാലഞ്ചു കുഞ്ഞുങ്ങളുടെയും
തേങ്ങലുകള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു ....
ഞാന്‍ സ്വയം
സമാധാനിപ്പിക്കാന്‍ ശ്രമിച്ചു കളവു കുറ്റമല്ലേ ...ഞാന്‍ ചെയ്തത് എന്റെ
ഡ്യൂട്ടി അല്ലെ പക്ഷെ മനസ്സ് അതൊന്നും കേള്‍ക്കുന്നില്ലായിരുന്നു .....
ഇനി പോലീസെ കേസും ,..വന്പിച്ച തുക ഫൈനും അടക്കണം ...
രസകരമായ സംഗതി എന്തെന്നാല്‍ 200 രൂപക്ക് ഒരാള്‍ ആണ് ഇത്രേം വീടുകളിലും ഇത്
ചെയ്തു കൊടുത്തത് ,..ഇത്രേം നമ്പരും വിളിച്ചു തന്നത് ടിയാന് ആയിരിക്കുമോ
ആവോ ?
പ്രിയമുള്ളവരേ കറണ്ട് മോഷണം ക്രിമിനല്‍ കുറ്റമാണ്
,..വൈദ്ധുതി മോഷണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള വൈദ്ധുതി
ഓഫീസിലോ ആന്റ്റി പവര്‍ തെഫ്ട്ടു സ്ക്വടിലോ അറിയിക്കാന്‍
അഭ്യര്‍ത്ഥിക്കുന്നു
ചില ദിവസങ്ങള്‍ ഇങ്ങനെ ആണ് ...മനസ്സിനെ മുറിവേല്‍പ്പിച്ചു ചിരിക്കും ...
ഈ ആഴ്ച ആദ്യ ഷിഫ്റ്റ് ആണ് ഡ്യൂട്ടി ഉച്ചക്ക് രണ്ടു മണി വരെ ആണ് ഡ്യൂട്ടി സമയം
ഏതാണ്ട് ഒരു 12 : 30 ആകും ആന്റി പവര്‍ തെഫ്റ്റ് ടീം റെഡി ആകാന്‍ ഓര്‍ഡര്‍ ..
എന്റെ ചങ്ക് പിടച്ചു വയ്യ പിടിക്കപ്പെടുന്നവരുടെ വേദന കാണാന്‍
കരുതിയത് പോലെ തന്നെ എനിക്കും അതിന്റെ ഭാഗമാകേണ്ടി വന്നു പതിനഞ്ചു മിനിട്ട് കൊണ്ട് സ്ഥലത്തെത്തി
അവിടെ എത്തും വരെ നമുക്ക് ഒന്നും അറിയാന്‍ കഴിയില്ല കണ്ണ് കെട്ടി നടത്തും പോലെ ലെഫ്റ്റ് , റൈറ്റ് ,നിര്‍ദ്ദേശങ്ങള്‍ മാത്രം അങ്ങനെ ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു ഒരു ഇടവഴിയുടെ മുന്നില്‍ നിന്നൂ
സ്ക്വാഡ് ഇന്‍ ചാര്‍ജു ഒരു ഷീറ്റ് പേപ്പര്‍ എടുത്തു നീട്ടുന്നു അഞ്ചിലധികം നമ്പര്‍ എല്ലാം അയലത്തെ വീടുകള്‍ അതില്‍ ഒരു നമ്പര്‍ എനിക്കും കിട്ടി അത് കയ്യില്‍ വാങ്ങുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു അവിടെ ഒന്നും കാണരുതേ...
ആ നമ്പര്‍ നോക്കി വീടിനടുത്ത് ചെല്ലുമ്പോള്‍ ഒരു ആശ്വാസം തോന്നി ഒരു ചെറിയ ഓടിട്ട വീട് അവിടെ എന്തിനു കരന്റ്ടു മോഷ്ട്ടിക്കണം ഞാന്‍ രക്ഷപ്പെട്ടു എന്ന് കരുതി വീട്ടുകാരെ വിളിച്ചു ..ഒരു പെണ് കുട്ടി പുറത്തു വന്നു ആ കുട്ടിയുടെ മുഖത്തൊരു ദൈന്യ ഭാവം ,ആരാ എന്നാ ചോദ്യത്തിന് കെ എസ ഇ ബിയില്‍ നിന്നാ എന്ന് പറഞ്ഞപ്പോള്‍ ആ കുട്ടിയുടെ കണ്ണുകളില്‍ ഒരു നടുക്കം ,..അക്ഷരാര്‍ഥത്തില്‍ ആ ഭാവം എന്നില്‍ നിരാശ ഉളവാക്കി ആ ഭാവത്തില്‍ നിന്നും നമുക്ക് ഗ്രഹിചെടുക്കാനാകും ,..സംശയിച്ചത് പോലെ തന്നെ സംഭവിച്ചു ഗുരുതരമായ മോഷണം പിടിക്കപ്പെട്ടു എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ നില്ക്കുമ്പോള് ..ഉന്നത ഉദ്ധ്യോഗസ്ഥ സംഘം കടന്നുവരുകയും നിയമ നടപടികള്‍ ആരംഭിക്കുകയും ചെയുതു ,..ഞെട്ടിപ്പിച്ച അനുഭവം എന്തെന്നാല്‍ ആ ഇടവഴിയിലെ മുഴുവന്‍ വീടുകളിലും ഇതേ അവസ്ഥയായിരുന്നു ,..ചാകര കിട്ടിയ അരയന്മാരുടെ മുഖഭാവത്തോടെ മഹസ്സര്‍ തയ്യാറാക്കുന്ന സാറന്മാര് ,..എന്റെ കണ്ണുകള്‍ ആ കുടുംബത്തിന്റെ അവസ്ഥ വായിച്ചറിയുകയായിരുന്നു ഒരു ഫ്രിട്ജോ ,മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ ഒന്നും അവിടെ ഇല്ല നാലഞ്ച് കുഞ്ഞു പെണ് കുട്ടികള്‍ അവരുടെ ഭയചകിതമായ മുഖങ്ങളെല്ലാം വിതുമ്പി നില്ക്കുന്നു വീട്ടിലെ പ്രായം ചെന്ന അമ്മ അബദ്ധം സമ്മതിച്ചു കരയുകയും നെഞ്ചത്തടിക്കുകയും ചെയ്യുന്നു ,..എന്റെ മനസ്സിലും വേദനയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു അറിയാതെ ചുണ്ടുകള്‍ വിതുമ്പുന്നു പാവം വീട്ടുകാര്‍ അറിവില്ലാഴ്മാകൊണ്ട് സംഭവിക്കുന്ന അബദ്ധങ്ങള്‍ വരുത്തുന്ന ദുരിതങ്ങള്‍ ..മഹാസ്സരെഴുതി മീറ്ററുകള്‍ തെളിവായി അഴിച്ചെടുത്ത് കവര്‍ ചെയ്തു പൂട്ടി ....സ്ക്വടിനോപ്പം നടക്കുമ്പോള്‍ ഞാന്‍ ഞാനൊന്ന് കൂടി തിരിഞ്ഞു നോക്കി ആ അമ്മയുടെയും നാലഞ്ചു കുഞ്ഞുങ്ങളുടെയും തേങ്ങലുകള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു ....
ഞാന്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു കളവു കുറ്റമല്ലേ ...ഞാന്‍ ചെയ്തത് എന്റെ ഡ്യൂട്ടി അല്ലെ പക്ഷെ മനസ്സ് അതൊന്നും കേള്‍ക്കുന്നില്ലായിരുന്നു .....
ഇനി പോലീസെ കേസും ,..വന്പിച്ച തുക ഫൈനും അടക്കണം ...
രസകരമായ സംഗതി എന്തെന്നാല്‍ 200 രൂപക്ക് ഒരാള്‍ ആണ് ഇത്രേം വീടുകളിലും ഇത് ചെയ്തു കൊടുത്തത് ,..ഇത്രേം നമ്പരും വിളിച്ചു തന്നത് ടിയാന് ആയിരിക്കുമോ ആവോ ?
പ്രിയമുള്ളവരേ കറണ്ട് മോഷണം ക്രിമിനല്‍ കുറ്റമാണ് ,..വൈദ്ധുതി മോഷണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള വൈദ്ധുതി ഓഫീസിലോ ആന്റ്റി പവര്‍ തെഫ്ട്ടു സ്ക്വടിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു