വൈദ്യുതി മോഷണങ്ങളും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങള്‍ അറിയാവുന്നവര്‍ ദയവായി താഴെപ്പറയുന്ന ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ നമ്പരുകളില്‍ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. തിരുവനന്തപുരം- 0471 2472353 കൊല്ലം -0474 2763126 എറണാകുളം-0484 2392179 പത്തനംതിട്ട, ആലപ്പുഴ -0471 2444745/2514443 കോട്ടയം-0481 2340250 തൃശ്ശൂര്‍-0484 2621062 പാലക്കാട് - 0491 2546011 ഇടുക്കി 0486 2235281 കോഴിക്കോട്-0495 2368939 മലപ്പുറം, വയനാട് കണ്ണൂര്‍, 0495 2760601 കാസര്‍ഗോഡ് 04994 255666.

Monday, December 12, 2011

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരും: ആര്യാടന്‍

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരും: ആര്യാടന്‍
കേരളത്തില്‍ വൈദ്യുത നിരക്ക് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് വൈദ്യുതിനിരക്ക് കുറച്ചുട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളത്. കെ എസ് ഇ ബി പ്രവര്‍ത്തിക്കുന്നത് പ്രതിമാസം 75 കോടി രൂപ നഷ്ടത്തിലാണെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നഷ്ടത്തില്‍ കെ എസ് ഇ ബി ക്ക് മുന്നോട്ട് പോകാനാകില്ല. എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനമെടുത്തില്ല. മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക- മന്ത്രി ആര്യാടന്‍പറഞ്ഞു.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഒരു പ്രാവശ്യം പോലും വൈദ്യുതനിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍,  നിരക്ക് വര്‍ധിപ്പിച്ചാല്‍ അത് യു ഡി ഫിനെതിരെ ജനവികാരത്തിന് കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

No comments:

Post a Comment