വൈദ്യുതി മോഷണങ്ങളും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങള്‍ അറിയാവുന്നവര്‍ ദയവായി താഴെപ്പറയുന്ന ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ നമ്പരുകളില്‍ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. തിരുവനന്തപുരം- 0471 2472353 കൊല്ലം -0474 2763126 എറണാകുളം-0484 2392179 പത്തനംതിട്ട, ആലപ്പുഴ -0471 2444745/2514443 കോട്ടയം-0481 2340250 തൃശ്ശൂര്‍-0484 2621062 പാലക്കാട് - 0491 2546011 ഇടുക്കി 0486 2235281 കോഴിക്കോട്-0495 2368939 മലപ്പുറം, വയനാട് കണ്ണൂര്‍, 0495 2760601 കാസര്‍ഗോഡ് 04994 255666.

Monday, April 2, 2012

ഊര്‍ജ്ജം ചോരുന്ന വഴികള്‍


ഊര്‍ജ്ജ നഷ്‌ടം ഒഴിവാക്കുന്ന കാര്യമാണല്ലോ നാം പറഞ്ഞു വന്നത്‌. എങ്ങനെയാണഅ ഊര്‍ജം
ചോരുന്നത്‌? എവിടെയാണ്‌ ഊര്‍ജ്ജം ചോരുന്നത്‌? നോക്കി കാണാന്‍ കഴിയാത്ത പഴുതുകളാണ്‌
ഊര്‍ജ്ജം ചോരുന്ന വഴികള്‍. തുറന്ന അടുപ്പില്‍ വിറകുകത്തുമ്പോള്‍ ആവശ്യത്തിലധികം
വായു കടക്കുന്നു. വിറക്‌ ഏറ്റവും നന്നായി കത്തുന്നു. കത്തിയ വിറകിന്റെ ഭാഗം ചാരമായി
മാറുന്നു. ആ ചാരം വിറകിനെ പൊതിഞ്ഞിരിക്കുന്നു. ആവശ്യമായ താപനിലയില്‍ ഇന്ധനവും
വായുവും ചേര്‍ന്നാണല്ലോ, തീ കത്തുന്നത്‌. വിറകും വായുവും തമ്മിലടുക്കാന്‍ ഈ ചാരം
തടസ്സമാകുന്നതിനാല്‍ ക്രമേണ തീ കുറയുന്നു. വിറകടുപ്പ്‌ ഊതി കൊടുക്കുന്നതിന്റെ
പൊരുള്‍ വിറക്‌ എരിയുന്നതിലെ ഊര്‍ജ്ജം മുഴുവന്‍ പാത്രത്തിനു കിട്ടാതെ പോകുന്നു.
മാത്രമല്ല. പുറത്തുവന്ന ചൂടാകട്ടെ വശങ്ങളിലേക്ക്‌ പരന്നു നഷ്‌ടമാവുകയും
ചെയ്യുന്നു.
ഇനി വൈദ്യുതി ഉപയോഗിക്കുമ്പോഴും ഉണ്ട്‌ പലവഴിക്കുള്ള ചോര്‍ച്ചകള്‍.
ഒരു ഉപകരണമോ, മോട്ടോറോ, വിതരണം ചെയ്യുന്ന കമ്പികളോ ഒക്കെ നിശ്ചയിച്ചതിലും കൂടുതല്‍
ഊര്‍ജ്ജം എടുക്കുമ്പോള്‍അവയിലൂടെയുള്ള വൈദ്യുതി പ്രവാഹം (കരന്റ്‌) കൂടുതലാവും.
വൈദ്യുതി പ്രവഹിക്കുമ്പോള്‍ - ആംപിയറിലാണ്‌ ഇതളക്കുന്നത്‌ - ആ പ്രവാഹം 2 ആംപിയര്‍
ആണെങ്കില്‍ 2 x 2 = 4 എന്ന തോതില്‍ ഒരളവ്‌ ഊര്‍ജ്ജം കമ്പികളുടെ രോധം മൂലം
നഷ്‌ടമാകുന്നുണ്ട്‌. രണ്ടിനുപകരം നാല്‌ ആംപിയര്‍ ആണെങ്കില്‍ ഈ നഷ്‌ടം 4 x 4 = 16
ആകുന്നു. അതായത്‌ ഇരട്ടി കരണ്ടിന്‌ നാലിരട്ടി നഷ്‌ടം. മൂന്ന്‌ ഇരട്ടിക്ക്‌ 9
മടങ്ങ്‌. ഓവര്‍ലോഡ്‌ അഥവാ അധിക ഭാരം നഷ്‌ടം വരുത്തുന്നു. ചിലതരം ഉപകരണങ്ങള്‍,
ട്യൂബ്‌ലൈറ്റിലെ ചോക്ക്‌, മോട്ടോറുകള്‍ ഇവ വൈദ്യുതി എടുക്കുമ്പോള്‍ അതില്‍
നിന്നുള്ള മൊത്തം പ്രവര്‍ത്തനഫലം കുറവാക്കുന്ന വിധം പവര്‍ ഫാക്‌ടര്‍ അഥവാ ശക്തിഘടകം
കുറഞ്ഞിരിക്കും.
സാധാരണ ബള്‍ബുകള്‍ വേഗം ചൂടാവുന്നതായി കാണാറില്ലേ?
കത്തുമ്പോള്‍ തൊടാന്‍ പറ്റാത്ത ഒരവസ്ഥ. പകരം, ട്യൂബ്‌ ലൈറ്റുകള്‍ തണുപ്പനാണ്‌.
വൈദ്യുതി നല്‍കുന്ന ഊര്‍ജ്ജത്തിന്റെ നല്ല ഒരു പങ്ക്‌ ബള്‍ബുകളില്‍ ചൂടായി
നഷ്‌ടപ്പെടുകയാണ്‌ ചെയ്യുന്നത്‌. അതിനകത്തെ തന്തു (ഫിലമെന്റ്‌)വിനെ
ഉയര്‍ന്നനിലയില്‍ ചൂടാക്കമ്പോഴാണ്‌ ബള്‍ബ്‌ വെളിച്ചം നല്‍കുന്നത്‌. കൂടുതല്‍
ഊര്‍ജ്ജക്ഷമമായ പുതിയതരം വിളക്കുകള്‍, ഇങ്ങനെ ഊര്‍ജ്ജം നഷ്‌ടമാക്കുന്ന രീതിയിലല്ല
പ്രകാശം ഉല്‌പാദിപ്പക്കുന്നത്‌.
പഴയ എഞ്ചിനുകള്‍ ഉപയോഗിക്കുന്ന ല്ലകാറുകളും
സ്‌കൂട്ടറുകളും ലോറികളും എല്ലാം തന്നെ അവയില്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നു
കിട്ടാവുന്നത്ര പ്രവൃത്തി നമുക്ക്‌ ചെയ്‌തു തരുന്നില്ല. നല്ല രീതിയില്‍ അവയെ
പ്രവര്‍ത്തനക്ഷമമാക്കി വെച്ചുകൊണ്ടും ശരിയായ രീതിയിലും വേഗത്തിലും ഓടിച്ചു കൊണ്ടും,
ഊര്‍ജ്ജക്ഷമമായ ഘടകങ്ങളും മറ്റും ഉപയോഗിച്ച്‌ കൊണ്ടും നമുക്ക്‌ അവയിലുണ്ടാകുന്ന
ഊര്‍ജ്ജനഷ്‌ടം പരമാവധി കുറയ്‌ക്കാം. പുതിയ, നല്ല മൈലേജ്‌ നല്‍കുന്ന
യന്ത്രസാമഗ്രികള്‍ ഊര്‍ജ്ജ ചോര്‍ച്ച കുറയ്‌ക്കുന്നവയാണ്‌.
നല്ലതരം
ഇന്‍സുലേഷനുള്ള ഫ്രിഡ്‌ജുകള്‍ക്ക്‌ കുറഞ്ഞ അളവിലേ ഊര്‍ജ്ജം വേണ്ടിവരൂ. നല്ല
രീതിയില്‍ പൊതിയാത്ത നിരാവിക്കുഴലുകള്‍ ഫാക്‌ടറികളില്‍ ഊര്‍ജ്ജം അധികമായി
ചോര്‍ത്തുന്നവയാണ്‌. ഇങ്ങിനെ നമ്മുടെ നാനാവിധ തൊഴില്‍ മണ്‌ഡലങ്ങള്‍
എടുത്തുനോക്കിയാല്‍ നമുക്ക്‌ ഊര്‍ജ്ജം ചോരുന്ന വഴികള്‍ എത്രയോ ആണെന്ന്‌ കാണാം. ഇത്‌
ശാസ്‌ത്രീയമായി കണ്ടെത്തി, അളന്നു തിട്ടപ്പെടുത്തുന്ന കണക്കുനോക്കല്‍ രീതിക്ക്‌
എനിര്‍ജി ഓഡിറ്റിങ്ങ്‌ അഥവാ ഊര്‍ജ്ജ ഓഡിറ്റിങ്ങ്‌ എന്നു പറയും. ഇങ്ങിനെ
കണ്ടെത്തുന്ന കുറവുകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുകയാണെങ്കിലും ഊര്‍ജ്ജം ചോരുന്ന
വഴികള്‍ അടയ്‌ക്കാന്‍ കഴിയും. വീട്ടിലും ഓഫീസിലും സ്‌കൂളുകളിലും പണിസ്ഥലത്തും ഒക്കെ
ആവാം ഇത്തരം ഓഡിറ്റിങ്ങ്‌. ഊര്‍ജ്ജസംരക്ഷണത്തിന്റെ ആദ്യപടിയാണ്‌ ഈ തരം പരിശോധന.

No comments:

Post a Comment